June 13, 2026

കർഷക സമരത്തിന് എ .ഐ . വൈ. എഫ് ന്റെ ഐക്യദാർഡ്യം

0
IMG-20201213-WA0180.jpg
By ന്യൂസ് വയനാട് ബ്യൂറോ
കർഷക സമരത്തിന് എ .ഐ . വൈ. എഫ് ന്റെ ഐക്യദാർഡ്യം. . ദിലിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എഐവൈഎഫ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ഐക്യദാർഢ്യ പ്രകടനം നടത്തി. രാജ്യത്തെ കർഷകർ നടത്തുന്ന ഐതിഹാസിക സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന ബിജെപി സർക്കാറിനെതിരെയുള്ള സമരത്തിൽ എഐവൈഎഫ് ഒപ്പമുണ്ടെന്നും കർഷകരുടെ ആവശ്യങ്ങൾ  രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണെന്നും കോർപ്പറേറ്റുകളുടെ തിട്ടൂരം വാങ്ങി ഈ രാജ്യത്തെ അടിയറ വെക്കുന്ന ആർഎസ്എസ്-ബിജെപി ഭീകരത ജനങ്ങൾ തിരിച്ചറിയണമെന്നും  എഐവൈഎഫ് ആവശ്യപ്പെട്ടു.
 പ്രകടനത്തിന് എഐവൈഎഫ് ജില്ലാ ജോയിൻ സെക്രട്ടറി രജിത്ത് കമ്മന, ജില്ലാ കമ്മിറ്റി അംഗം അലക്സ് ജോസ്, നിഖിൽ പത്മനാഭൻ,  അനീഷ് തോമസ്, ജോജി പിലാക്കാവ്, ഷിനോജ് കെ .ബി, ബിജു പി എസ് അഭിജിത്ത് മാനന്തവാടി തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *