തരുവണ ബേങ്ക് പ്രസിഡണ്ടായി കെ ടി മമ്മൂട്ടിയെ തിരഞ്ഞെടുത്തു.
മാനന്തവാടി; തരുവണ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായി മുസ്ലീം ലീഗിലെ കെ.ടി മമ്മൂട്ടിയെ തിരഞ്ഞെടുത്തു.2021 ല്‍ നൂറു വര്‍ഷം തികയുന്ന ബേങ്കില്‍ 39 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മുസ്ലിംലീഗിന് പ്രസിഡണ്ട് പദവി ലഭിക്കുന്നത്.കോണ്‍ഗ്രസ്സ് ലീഗ്‌സഖ്യമാണ് തിരഞ്ഞെടുപ്പുകളില്‍ ജയിക്കാറെങ്കിലും പ്രസിഡണ്ട് പദവി കോണ്‍ഗ്രസ്സിനായിരുന്നു നല്‍കിയിരുന്നത്.എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന തകിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ മുസ്ലിംലീഗ് പ്രസിഡണ്ട് പദവിക്കായി അവകാശവാദമുന്നയിക്കുകയും ഡയരക്ടര്‍ബോര്‍ഡില്‍ മത്സരം നടക്കുകയും ചെയ്തു.കോണ്‍ഗ്രസ്സില്‍ നിന്നു തന്നെ റിബലായി മംഗലശ്ശേരിമാധവന്‍ മത്സരിക്കുകയും ലീഗ് പിന്തുണയോടെ പ്രസിഡണ്ടാവുകയും ചെയ്തു.ഇതിന് ശേഷം യുഡിഎഫ് തലത്തിലുണ്ടായ നീണ്ടചര്‍ച്ചകള്‍ക്കൊടുവിലാണ് ലീഗിന് ആറ് മാസം പ്രസിഡണ്ട് പദവിനല്‍കാന്‍ തീരുമാനിച്ചത്.ഇന്നലെ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഐക്യകണ്‌ഠേനയാണ് മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടത്.1999 മുതല്‍ 2014 വരെയുള്ള 15 വര്‍ഷക്കാലം ബാങ്കിന്റെ ഭരണസമിതിയില്‍ ഡയറക്ടറായും വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.2019-2024 കാലയളവിലെ നിലവിലെ ഭരണസമിതിയില്‍ വൈസ് പ്രസിഡണ്ടായി പദവി വഹിക്കുകയായിരുന്നു.
Leave a Reply