കർഷക സമരത്തിന് ഐക്യദാർഢ്യം; എ കെ ടി എ പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ എ കെ ടി എ ।കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ ഐക്യദാർഢ്യ ധർണ്ണ സംഘടിപ്പിച്ചു. എ കെ ടി എ സംസ്ഥാന സെക്രട്ടറി കെ.കെ ബേബി ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകരെ മറന്നുകൊണ്ട് കേന്ദ്രസർക്കാരിന് എത്രകാലം മുന്നോട്ടു പോകാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.
കർഷക സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം സമരത്തിന് കൂടുതൽ പിന്തുണ ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് യു.കെ പ്രഭാകരൻ അധ്യക്ഷനായിരുന്നു. ആർ. ദേവയാനി, സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
Leave a Reply