ആര് ജയിക്കും-തരുവണയില്‍ പന്തയപ്പെരുമഴ
.
വെള്ളമുണ്ട; ത്രിതല പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരാനിരിക്കെ തരുവണയില്‍ പന്തയപ്പെരുമഴ.ഇടത് വലത് മുന്നണി പ്രവര്‍ത്തകരും അനുഭാവികളുമാണ് ജയപരാചയങ്ങള്‍ പ്രവചിച്ചുകൊണ്ട് പതിനായിരക്കണക്കിന് രൂപാ പന്തയത്തിലേര്‍പ്പെട്ടിരിക്കുന്നത്.തരുവണയിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പന്തയങ്ങള്‍ നടന്നിരിക്കുന്നത്.എല്ലാ കാലത്തും മുസ്ലിം ലീഗിന്റെ കുത്തകസീറ്റായി നിലനിര്‍ത്തിപ്പോരുന്ന തരുവണ വാര്‍ഡില്‍ ഇത്തവണ സിപിഎം ചുവപ്പ് കൊടിപറത്തുമെന്നാണ് പന്തയക്കാര്‍ അവകാശപ്പെടുന്നത്.ജയിക്കുമെന്നതിന് പുറമെ ഭൂരിപക്ഷം വോട്ടുകളുടെ എണ്ണത്തിലും പന്തയം നടത്തിയവരുണ്ട്.പതിനായിരം,അമ്പതിനായിരം മുതല്‍ ഒരു ലക്ഷംവരെ പന്തയം നടന്നതായാണ് വിവരം.വെള്ളമുണ്ട പഞ്ചായത്തില്‍ യുഡിഎഫ് ഭരണം മാറുമെന്ന കാര്യത്തിലും പന്തയം വെച്ചവരുണ്ട്.തരുവണയില്‍ സി.പി.എം ലെ വൈശ്യന്‍ സീനത്തും ലീഗിലെ ബീപാത്തുടീച്ചറും എസ്ഡി .പി .ഐ യിലെ സെറീനയുമാണ് മത്സരത്തിനുണ്ടായിരുന്നത്.ഇതില്‍ എസ്ഡി .പി .ഐക്ക് ലഭിച്ചേക്കാവുന്ന വോട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും ജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടുന്നത്.
Leave a Reply