ബാറുകളും ബിയർ വൈൻ പാർലറുകളും തുറന്നു
തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബാറുകളും ബിയർ വൈൻ പാർലറുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. കൊവിഡിനെ തുടർന്ന് പാഴ്സൽ വിൽപ്പന മാത്രമാണ് ഇതുവരെ അനുവദിച്ചിരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബാറുകൾ തുറക്കാമെന്ന എക്സൈസ് വകുപ്പിന്‍റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെ ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിറക്കിയത്.
ബിയർ വൈൻ പാർലറുകൾ, ക്ലബുകൾ, കള്ള് ഷാപ്പുകൾ എന്നിവക്കും പ്രവർത്തിക്കാം. ബിവറേജസ് കോർപ്പറേഷന്‍റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യവിൽപ്പന ശാലകൾക്ക് രാവിലെ 10 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം. ബെവ് ക്യൂ ആപ്പിലൂടെയുള്ള ബുക്കിംഗ് ബിവറേജസ് കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകൾക്ക് മാത്രമായിരിക്കും. ബാറുകളിൽ നിന്ന് പാഴ്സൽ നൽകില്ല.
Leave a Reply