April 20, 2024

വര്‍ഗ്ഗീസ് സ്മരണ നില്‍നിര്‍ത്തുന്നതിന് വേണ്ടി നഷ്ടപരിഹാരത്തുക വിനിയോഗിക്കും

0
Img 20210301 Wa0041.jpg
മാനന്തവാടി: വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ എ വര്‍ഗ്ഗീസിന്റെ കുടുംബത്തിന് നിയമപോരാട്ടത്തിലൂടെ ലഭിച്ച നഷ്ടപരിഹാരത്തുക 50 ലക്ഷം രൂപ അദ്ദേഹം മുന്നോട്ട് വെച്ച ആശയ പൂര്‍ത്തീകരണത്തിനുതകുന്നവിധത്തില്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ വേണ്ടി ഉപയോഗപ്പെടുത്തുമെന്ന് കുടുംബാംഗങ്ങളും സിപിഐ(എംഎല്‍,റെഡ്ഫ്‌ളാഗ്)ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വര്‍ഗ്ഗീസ് സ്മാരക ട്രസ്റ്റിന്റെ കൈവശമുള്ള ഭൂമിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വരും ദിവസങ്ങളില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ട്.വര്‍ഗ്ഗീസ് മുന്നോട്ട് വെച്ച അടിസ്ഥാനവിഭാഗത്തിന്റെ ഉന്നമനമെന്ന ലക്ഷ്യങ്ങളിലെത്താനും പഠനവിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താനും കഴിയുന്ന വിധത്തിലായിരിക്കും തുക വിനിയോഗിക്കുക.വര്‍ഗ്ഗീസിന്റെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം നീണ്ട പോരാട്ടങ്ങളുടെ വിജയമാണ്.കസ്റ്റഡി കൊലപാതകങ്ങള്‍ക്കും വ്യാജ ഏറ്റുമുട്ടലുകള്‍ക്കുമെതിരെ പോരാടുന്നവരുടെ മുന്നില്‍ തുറന്നിട്ടിരിക്കുന്ന നീതിയുടെ വാതിലാണ് കോടതി വിധി.പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ഒരാളുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം ഇന്ത്യയില്‍ ആദ്യത്തേതാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ് കോടതിയില്‍ എത്തിയപ്പോള്‍ സഖാവിനെ കൊള്ളക്കാരനും കൊലപാതകിയുമായി ചിത്രീകരിച്ചു കൊണ്ടുള്ള സത്യവാങ്ങ്മൂലമാണ് സര്‍ക്കാര്‍ നല്‍കിയത്.ഇത് തിരുത്തിക്കുന്നതിന് വേണ്ടി റെഡ്ഫ്‌ളാഗ് ജനാധിപത്യപുരോഗമന ശക്തികളെ അണിനിരത്തി ശക്തമായ പ്രടരണ പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിച്ചു.പ്രതിഷേധങ്ങള്‍ക്കും പോരാട്ടങ്ങളെയും തുടര്‍ന്ന് സത്യവാങ്ങ്മൂലം പിന്‍വലികേണ്ട അവസ്ഥ വന്നു.രണ്ടാമത്തെ സത്യവാങ്മൂലകത്തില്‍ നഷ്ടപരിഹാരതുകക്ക് അര#ഹതയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.ഇതുംതിരുത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.അത്തരത്തില്‍ നീണ്ട പേരാട്ടങ്ങളുടെ വിജയമായിട്ടാണ് നഷ്ടപരിഹാരത്തെ കാണുന്നതെന്നും റെഡ്ഫ്‌ളാഗ് കേന്ദ്രസെക്രട്ടറി എം.എസ് ജയകുമാര്‍,ട്രസ് സെക്രട്ടറി പിസിഉണ്ണിച്ചക്കന്‍, മറ്റ് ഭാരവാഹികളായ എം.കെ.തങ്കപ്പന്‍, കുന്നേല്‍ കൃഷ്ണണന്‍, സലീംകുമാര്‍, വര്‍ഗ്ഗീസിന്റെ സഹോദരങ്ങളായ എ.തോമസ്, എ.ജോസഫ്, എ.മറിയക്കുട്ടി എന്നിവര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *