പാതി ജീവൻ പകുത്തി നൽകി; ക്രിസ്തുവിൻ്റെ നേർസാക്ഷ്യമായി നവ വൈദികൻ


Ad

ജിത്തു തമ്പുരാൻ

ക്രൈസ്തവ സാക്ഷ്യം ജീവിതത്തിൽ പകർത്തി യുവ വൈദികൻ മാതൃകയായി.ഫാ.ഡേവിഡ് ചിറമ്മൽ, ഫാ. ഷിബു കുറ്റിപറിച്ചേൽ എന്നീ വൈദിക ശ്രേഷ്ഠരെപ്പോലെ തൻ്റെ ഒരു കിഡ്നി ദാനം ചെയ്ത് മാതൃകയായി ബിനു പൈനുങ്കൽ അച്ചൻ.
പൗരോഹിത്യത്തിന് പൊൻ തൂവലായിക്കൊണ്ട് സ്വന്തം വൃക്കകളിൽ ഒന്ന് ദാനം ചെയ്ത് കല്ലും മുള്ളും നിറഞ്ഞ ക്രിസ്തു പാതയിലൂടെയുള്ള പരിവ്രാജക സഞ്ചാരച്ചുവടുകളിൽ സ്നേഹ സുഗന്ധം പരത്തുകയാണ് ഫാദർ ബിനു പൈനുങ്കൽ . 2021 മാർച്ച് രണ്ടിന്റെ പ്രഭാത സൂര്യൻ കോഴിക്കോട്ട് മിൻസ് ഹോസ്പിറ്റലിൻറെ പരിസരത്ത് ഉദിച്ചു വരുമ്പോഴേക്കും കേരളത്തിലെ വൃക്ക ദാതാക്കളുടെ പട്ടികയിൽ ഈ ക്രൈസ്തവ പുരോഹിതനും അതുല്യമായ ഒരു ഇടം നേടിക്കഴിഞ്ഞിരുന്നു.

വയനാട്ടിലെ കുടിയേറ്റ കർഷക കുടുംബാംഗമായ വാഴവറ്റ പൈനുങ്കൽ ജോസഫ് ഏലിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായ ബിനു ജോസഫ് പൈനുങ്കൽ പൗരോഹിത്യം സ്വീകരിച്ചതു തന്നെ സേവന പാതയിൽ മനസ്സുറപ്പിക്കുന്നതിനു വേണ്ടിയായിരുന്നു എന്ന് കുടുംബാംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു .

എയുപിഎസ് വാഴവറ്റ, ഗവൺമെൻറ് ഹൈസ്കൂൾ കാക്കവയൽ എന്നിവിടങ്ങളിലെ പ്രാഥമിക – സെക്കൻഡറി വിദ്യാഭ്യാസ ലബ്ധിക്കുശേഷം മാനന്തവാടി മൈനർ സെമിനാരിയിൽ വൈദിക വിദ്യാർഥിയായി . ആലുവ സെൻറ് ജോസഫ്സ് , ബാംഗ്ലൂർ ധർമ്മാരാം അൽ എന്നിവിടങ്ങളിലെ ദിനങ്ങളിലൂടെ വൈദിക പഠനം പൂർത്തിയാക്കി.ശേഷം അൽ കല്ലോടി, വൈത്തിരി ,മുള്ളൻകൊല്ലി, പാലക്കാട് പെരുമ്പടാരി , മാനന്തവാടി രൂപതാ വൈദിക പഠനകേന്ദ്രം എന്നിവിടങ്ങളിലെ സേവനത്തിനു ശേഷം മുംബൈയിലെത്തി അവിടുത്തെ വൈദികവൃത്തിക്കൊപ്പം യൂനിവേഴ്സിറ്റി ഓഫ് മുംബൈയിൽ നിന്ന് എം എസ് ഡബ്ല്യു പൂർത്തിയാക്കി.

ശേഷം റേഡിയോ മാറ്റൊലി , ദ്വാരക പാസ്റ്ററൽ സെൻറർ , എന്നിവിടങ്ങളിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ച ഫാദർ ബിനു പൈനുങ്കൽ ഇപ്പോൾ മാനന്തവാടി ഒണ്ടയങ്ങാടി ബയോവിൻ ആഗ്രോ റിസർച്ച് സെൻറർ , ബാവലി ഇടവക എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു വരുന്നു .ഫാദർ ബിനുവിന് മൂന്ന് സഹോദരങ്ങൾ ആണ് . മൂത്ത ജേഷ്ഠൻ ബെന്നി ജോസഫ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രസ് ആയ കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിൻറെ ജനറൽ മാനേജർ ആണ് . ഏക സഹോദരി ബിന്ദു ബത്തേരിയിൽ വീട്ടമ്മയാണ്. അനുജൻ ബിനേഷ് അധ്യാപകനും സാമൂഹിക പ്രവർത്തകനും ആയി സേവനമനുഷ്ഠിക്കുന്നു.

ഫാദർ ബിനു പൈനുങ്കലിൻറെ ഈ മഹത്തരമായ സേവന പ്രവൃത്തി മാനന്തവാടി രൂപതയ്ക്കും ലക്ഷക്കണക്കിന് വിശ്വാസികൾക്കും തിരു ഉയിർപ്പ് ആരംഭിക്കുവാൻ അടുത്തു വരുന്ന ഈ വേളയിൽ ദൈവ സങ്കല്പത്തിന്റെയും വിശ്വാസത്തിന്റെയും പുത്തനുണർവ് നൽകിയിരിക്കുകയാണ് .

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *