May 17, 2026

വാഹന പണിമുടക്ക് ജില്ലയിൽ പുരോഗമിക്കുന്നു;ബത്തേരിയിൽ ജനജീവിതം സാധാരണ നിലയിൽ

0
images (97)
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് നടത്തുന്ന പണിമുടക്ക് തുടരുന്നു. ബത്തേരി മേഖലയിൽ ജനജീവിതം സാധാരണ നിലയിൽ. ബത്തേരി മാരിയമ്മൻ കോവിൽ ഉത്സവം നടക്കുന്നതിനാലാണ് ബത്തേരിയെ ഒഴിവാക്കിയതെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. രാവിലെ ആറുമുതൽ വെെകീട്ട് ആറുവരെയാണ് പണിമുടക്ക്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി, ട്രക്കർ എന്നിവ മുടങ്ങിയേക്കും. പണിമുടക്കിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചു.വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *