തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം നിയോജകമണ്ഡലതലത്തില്‍ അക്കൗണ്ടിംഗ് ടീമുകള്‍


Ad

കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പിനോടുനബന്ധിച്ച് ജില്ലയിലെ ചെലവുകള്‍ നിരീക്ഷിക്കുന്ന ജില്ലാ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് വിഭാഗത്തിന്റെ നോഡല്‍ ഓഫീസറായി കളക്‌ട്രേറ്റ് ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശനെ നിയമിച്ചു. ഇതോടൊപ്പം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേകം അക്കൗണ്ടിംഗ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. മാനന്തവാടി – അസിസ്റ്റന്റ് രജിസ്ട്രാര്‍ അബ്ദുള്‍ റഷീദ് തിണ്ടുമ്മല്‍, സുല്‍ത്താന്‍ ബത്തേരി – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ കെ.വി ഡേവിഡ്, കല്‍പ്പറ്റ – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ പി.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ടീമുകള്‍ പ്രവര്‍ത്തിക്കുക. അസിസ്റ്റന്റ് എക്‌സ്‌പെന്റീച്ചര്‍ ഒബ്‌സര്‍വറുടെ നിര്‍ദ്ദേശാനുസരണം സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ പരിപാലിക്കുന്നതും അക്കൗണ്ടിംഗ് ടീമുകളാണ്.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *