മുന്നറിയിപ്പില്ലാതെ പിലാക്കാവ് മണിയംകുന്നിൽ പ്രവർത്തിച്ചിരുന്ന മൃഗാശുപത്രി സബ്ബ് സെൻ്റർ നിർത്തലാക്കി; ദുരിതം പേറി ക്ഷീരകർഷകർ, സമരം തുടങ്ങുമെന്ന് ക്ഷീരകർഷകർ


Ad

മാനന്തവാടി: മുന്നറിയിപ്പില്ലാതെ പിലാക്കാവ് മണിയംകുന്നിൽ പ്രവർത്തിച്ചിരുന്ന മൃഗാശുപത്രി സബ്ബ് സെൻ്റർ നിർത്തലാക്കി ദുരിതം പേറി ക്ഷീരകർഷകർ.അധികൃതരോട് പല തവണ ആവശ്യപ്പെട്ടിട്ടും സബ്ബ് സെൻ്റർ പ്രവർത്തനം തുടങ്ങാൻ നടപടിയില്ലെന്നും ക്ഷീരകർഷകർ മാനന്തവാടി മൃഗാശുപത്രിക്ക് മുൻപിൽ സമരം തുടങ്ങുമെന്ന് ക്ഷീര കർഷക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

1997-98 കാലഘട്ടത്തിൽ മാനന്തവാടി മൃഗാശുപത്രിക്ക് കീഴിൽ ആരംഭിച്ചതാണ് പിലാക്കാവ് മണിയംകുന്നിലെ സബ്ബ് സെൻ്റർ.പ്രദേശവാസികളുടെ സഹകരണത്തോടെ ജനകീയ കമ്മിറ്റി രൂപീകരിക്കുകയും മൂന്ന് സെൻ്റ് സ്ഥലവും കെട്ടിടവും നിർമ്മിച്ച് നല്ല നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന സബ്ബ് സെൻ്ററാണ് മൂന്ന് മാസം മുൻപ് യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രവർത്തനം നിർത്തിയത്.സെൻ്റർ പ്രവർത്തനം നിർത്തിയതിനാൽ പ്രദേശത്തെ ക്ഷീരകർഷകർ ഏറെ ദുരിതത്തിലുമാണ്. വളർത്തുമൃഗങ്ങളുടെ ചികിത്സക്കായി 8 കിലോമീറ്റർ താണ്ടി മാനന്തവാടി മൃഗാശുപത്രിയെ ആശ്രയികേണ്ട അവസ്ഥയാണ് ക്ഷീര കർഷകർക്ക്. ജില്ലാ ക്ഷീര വികസന ഓഫീസർക്കും മന്ത്രിക്കു മടക്കം പരാതി നൽകിയിട്ടും നടപടിയില്ലെന്നും പ്രശ്ന പരിഹാരമായില്ലെങ്കിൽ അടുത്ത ദിവസം തന്നെ മാനന്തവാടി മൃഗാശുപത്രിക്ക് മുൻപിൽ സമരം നടത്തുമെന്നും പ്രദേശത്തെ ക്ഷീരകർഷകർ പറഞ്ഞു.(Byte) വാർത്താ സമ്മേളനത്തിൽ എൻ.ആർ.ദിനകരൻ, ആൻ്റണി കുരിശിങ്കൽ, യു.കെ.രാജൻ, രാജേഷ് പത്തായപുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *