April 25, 2024

ലോക ഗ്ലോക്കോമ വാരാചരണത്തിന് ഇന്ന് തുടക്കം

0

കൽപ്പറ്റ:ലോക ഗ്ലോക്കോമ വാരാചരണത്തിന് ഇന്ന് തുടക്കം. ജില്ലാതല ഉദ്ഘാടനവും ഗ്ലോക്കോമ നിര്‍ണയ ക്യാമ്പും മാര്‍ച്ച് 8 ന് രാവിലെ 10 ന് പൊരുന്നന്നൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ആര്‍. രേണുക നിര്‍വഹിക്കും. ‘ലോകം തിളക്കമുള്ളതാണ് നിങ്ങളുടെ കാഴ്ച സംരക്ഷിക്കൂ’ എന്നുള്ളതാണ് ഈ വര്‍ഷത്തെ ഗ്ലോക്കോമ വാരാചരണ സന്ദേശം. ജില്ലാ അന്ധതാ നിയന്ത്രണ സമിതിയും ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗവും സംയുക്തമായിട്ടാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വാരാചരണം സംഘടിപ്പിക്കുന്നത്.

ഗ്ലോക്കോമ രോഗം കണ്ടുപിടിക്കുവാനും നിയന്ത്രിക്കുവാനും പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായും നടത്തുന്ന വാരാചരണം 13 ന് സമാപിക്കും. വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളും നടക്കും. മാര്‍ച്ച് 8 ന് ഉച്ചക്ക് മൂന്ന് മണി മുതല്‍ 4 മണി വരെ കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയില്‍ ജില്ലാ ഓഫ് താല്‍മിക് സര്‍ജന്‍ ഡോക്ടര്‍ എം.വി റൂബി തല്‍സമയ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ പങ്കെടുക്കും. 9 ന് രാവിലെ 10 മണി മുതല്‍ 1 മണി വരെ മുക്രാമൂല ക്രിസ്തുരാജ ചര്‍ച്ച് ഹാളില്‍ ജില്ലയിലെ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നേത്ര പരിശോധന ക്യാമ്പ് നടത്തും. രാത്രി 8 മണിക്ക് കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഡോക്ടര്‍ അശ്വതി (സഞ്ചരിക്കുന്ന നേത്ര വിഭാഗം, ഓഫ്താല്‍മിക് സര്‍ജന്‍ ) േനത്ര രോഗങ്ങളും, നേത്ര സംരക്ഷണവും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും. 10 ന് രാവിലെ 10 മണിക്ക് ആശാവര്‍ക്കേഴ്‌സിനുള്ള ബോധവല്‍ക്കരണ ക്ലാസ് ഡോക്ടര്‍ അശ്വതി, ഡോക്ടര്‍ അഭിലാഷ് (ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസര്‍ എന്‍.പി.സി.ബി) എന്നിവരുടെ നേതൃത്വത്തില്‍ പൊരുന്നന്നൂര്‍ സി.എച്ച്.സിയില്‍ നടത്തും. തുടര്‍ന്ന് ഉച്ചക്ക് 1.10 ന് റേഡിയോ മറ്റൊലിയില്‍ ജില്ലാ ഓഫ്താല്‍മിക് കോര്‍ഡിനേറ്റര്‍ ബീന ഗ്ലോക്കോമ വാരാചരണ സന്ദേശം നല്‍കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *