ജില്ലയിൽ വനിത സിവിൽ എക്സൈസ് ഓഫീസറോട് അപമര്യാദയായി പെരുമാറി; ആരോപണം നിഷേധിച്ചു…….


Ad

കൽപ്പറ്റ: ജില്ലയിൽ ഒരു എക്സൈസ് റെയിഞ്ച് ഓഫീസിലെ വനിത സിവിൽ എക്സൈസ് ഓഫീസറോട് ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ അഷ്റഫ് അപമര്യാദയായി പെരുമാറുകയും, മാനഹാനി വരുത്തുകയും ചെയ്തതായി പരാതി. ഓഫീസിലെ മറ്റെല്ലാവരും ഫീൽഡിൽ പോയ സമയത്ത് ഓഫീസിലെത്തിയ ഉദ്യോഗസ്ഥൻ മോശമായി പെരുമാറുകയും, ബെൽറ്റിന്റെ ബക്കിളിൽ പിടിച്ചുവലിച്ചതായും കീഴ് ജീവനക്കാരി പരാതിപ്പെടുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റദൂഷ്യം തനിക്കേറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായും ജീവനക്കാരി പറയുന്നു. എന്നാൽ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും, താൻ സഹോദരി സ്ഥാനത്തുകാണുന്ന പ്രസ്തുത ഉദ്യോഗസ്ഥയോട് ഡ്രസ് കോഡ് ശരിയാക്കാൻ ആവശ്യപ്പെടുകയും, അതിനായി ബെൽറ്റിന്റെ ബക്കിൾ ഉറപ്പിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും ആരോപണവിധേയനായ ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തെകുറിച്ച് ജില്ലാ കളക്ടർക്ക് നേരിട്ട് പരാതി നൽകിയതായും യുവതി വ്യക്തമാക്കി. വിശദവിവരങ്ങൾ സഹിതം പോലീസിനും പരാതി നൽകുമെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. ഇനിയൊരു സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കാതിരിക്കാനാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും ഇവർ വ്യക്തമാക്കി.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *