ഇന്ന് വനിതാ ദിനം;വയനാടൻ തനിമയുടെ രുചി ലോകത്തെ അറിയിച്ച് വീട്ടമ്മ


Ad

എം.വി. ഷിംന, അനേക് കൃഷ്ണൻ

കൽപ്പറ്റ:വയനാട് ജില്ലയിലെ നഗര തിരക്കിൽ നിന്ന് മാറി കാപ്പിതോട്ടങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന മാണിയങ്കോട് എന്ന സ്ഥലത്ത് 2015 ൽ സ്ഥാപിതമായതാണ് ഗ്രീൻ ഗോൾഡ് എക്‌സ്‌പോർട്ടേഴ്‌സ് . ഗുണമേൽന്മയുള്ള കാപ്പി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015-ൽ തുടക്കം കുറിച്ച ഈ സംരംരഭം ഒരു വർഷത്തിന് ശേഷമാണ് ജനശ്രദ്ധ ആകർക്ഷിച്ചത്. ശാന്തി പാലക്കലിൻ്റെ ഉടമസ്ഥതയിലൂള്ള ഈ സ്ഥാപനത്തിൽ രണ്ട് ഓഫീസ് സ്റ്റാഫും നാല് തൊഴിലാളികളുമാണ് ഉള്ളത്. മാനേജരായുള്ളതും വനിതയാണ്. മിനി ചന്ദ്രശേഖർ. ശാന്തി ക്കൊപ്പം മിനിയും സെയിൽസ് എസിക്യൂട്ടിവ് ആയ അജിത്തും ഈ സ്ഥാപനത്തിൻ്റെ ഉയർച്ചയ്ക്ക് പിന്നിൽ കഠിനാദ്ധ്വാനം ചെയ്യുന്നു. ഗ്രീൻ ഗോൾഡ് എക്‌സ്‌പോർട്ടേഴ്‌സ് എന്ന ഇവരുടെ സ്ഥാപനം ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന ഉൽ‌പാദകരും കയറ്റുമതിക്കാരുമാണ്. സ്പെഷ്യാലിറ്റി കോഫികൾ ഉത്പാദിപ്പിക്കുന്ന മികച്ച ഇന്ത്യൻ കമ്പനികളിൽ ഒന്നാണ് ഗ്രീൻ ഗോൾഡ് എക്‌സ്‌പോർട്ടേഴ്‌സ്.

ലോകത്തിലെ ഏറ്റവും മികച്ച കോഫി കയറ്റുമതിക്കാരിലൊരാളായ ഗ്രീൻ ഗോൾഡ് ഇന്ത്യയിലെ പ്രത്യേക കോഫി വിപണി പിടിച്ചെടുക്കാനും വളർന്ന് വരാനും അധിക നാൾ വേണ്ടിവന്നില്ല. കാപ്പിയുടെ ഗുണനിലവാരം ഉയർത്തിക്കാട്ടുകയും ജനങ്ങളുടെ വിശ്വസം പിടിച്ച് പറ്റാനും ഹ്രസ്വകാലം കൊണ്ട് സാധിച്ചു. ഗ്രീൻ ഗോൾഡ് കോഫിയുടെ ഓരോ പാക്കറ്റിലും ഈ വ്യത്യാസം പ്രകടമാണ്. ഗ്രീൻ ഗോൾഡ് കോഫി ഉയർന്ന നിലവാരമുള്ള മികച്ച കോഫികൾ കയറ്റുമതി ചെയ്യുന്നു.ഗ്രീൻ ഗോൾഡ് കോഫി ഒരു കപ്പ് കാപ്പിയേക്കാൾ കൂടുതലാണ്. ഓരോ സീസണിലും ലോകമെമ്പാടുമുള്ള ഏറ്റവും മികച്ചതും ആവേശകരവുമായ കോഫി തങ്ങൾ ഇവിടെ ഉപയോഗപ്പെടുത്തുന്നു എന്ന് അവർ പറയുന്നു. കോഫി സംസ്കാരത്തിന്റെ മികച്ച ചേരുവയോടെ ഇന്ത്യയെ സേവിക്കുന്നതിനുള്ള അനുഭവവും അർപ്പണബോധവും തികഞ്ഞ ഒരു ബ്രാൻഡ് കൂടിയാണിത്.

മോണ്ടെ ബാണാ കോഫി എന്ന പേര് വരാനുള്ള കാരണം

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ ബാണാസുര സാഗർ എന്നറിയപ്പെടുന്ന ബാണാസുര മലനിരകളിൽ നിന്നാണ് മോണ്ടെ ബാണാ കോഫി എന്ന പേര് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമായ നിരവധി ആവശ്യക്കാരുണ്ട് മോണ്ടെ ബാണാ കോഫിയ്ക്ക്. അതിന് കാരണം വിശാലമായ കുന്നിൻ ചെരുവുകൾ പോലെ മോണ്ടെ ബാണാ കോഫിയുടെ സുഗന്ധവും സ്വാദും തന്നെയാണ്.

പ്രത്യേകതകൾ

ജൈവ രീതിയിലുള്ള കാപ്പി കൃഷിക്ക് ഉന്നൽ നൽകുന്ന ഈ സ്ഥാപനം ഉയർന്ന നിലവാരവും രുചിയും ശുദ്ധമായ കോഫിയും വിശാലമായ ശേഖരണവും ഇക്കോ പാക്കേജും മെല്ലാം ഈ സ്ഥാപനത്തെ മറ്റു സ്ഥാപനങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നു. അറബിക്ക, റോബസ്റ്റ എന്നീ കോഫികളുടെ രുചി തന്നെയാണ് മോണ്ടെ ബാണാ കോഫിയെ വേറിട്ടുനിർത്തുന്നത്. അതു തന്നെയാണ് കേരളത്തിന് പുറത്തേക്ക് ഗ്രീൻ ഗോൾഡ് എക്‌സ്‌പോർട്ടേഴ്‌സ് വളർന്നതിന് കാരണവും. ആവശ്യക്കർ ഏറെയുണ്ട് ഈ കോഫികൾക്ക്.

ഉൽപ്പന്നവും ഉൽപ്പാദന രീതിയും 

ജർമൻ ടെക്നോളജി യന്ത്രങ്ങൾ ആദ്യമായി കേരളത്തിൽ വയനാട് ജില്ലയിലെ ഗ്രീൻ ഗോൾഡ് എക്‌സ്‌പോർട്ടേഴ്‌സ് ആണ് കൊണ്ടുവന്നത്. ഗ്രീൻ ഗോൾഡ് കയറ്റുമതിക്കാർ ഉയർന്ന നിലവാരമുള്ള അറബിക്ക, റോബസ്റ്റ എന്നിവയുടെ മികച്ച മിശ്രിതം കയറ്റുമതി ചെയ്യുന്നു. രണ്ട് തരം കാപ്പി കളാണ് പ്രധാനമായും ഇവിടെ ഉള്ളത്. അറബിക്ക, റോബസ്റ്റ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ കാപ്പികളിൽ വയനാട്ടിൽ കുടുതലായി കൃഷി ചെയ്യുന്നത് റോബസ്റ്റയാണ് എന്നതിനാൽ പ്രധാന കാപ്പി പൊടിയും റോബസ്റ്റമാണ് ‘

അറബിക്ക പ്രധാനമായും കാർണാടകയിൽ കൃഷി ചെയ്യുന്ന കാപ്പി ആണെങ്കിലും ഗ്രീൻ ഗോൾഡ് എക്‌സ്‌പോർട്ടേഴ്‌സ് ഈ ഇനം കാപ്പി കൃഷി ചെയ്യാൻ തുടങ്ങിയിരിക്കുന്നു. കുടാതെ ചെറുകിട കർഷകരിൽ നിന്നും കാപ്പി ശേഖരിക്കുകയും ചെയ്യുന്നുണ്ട്. പ്രധാനമായും മൂന്ന് തരത്തിലാണ് റോസ്റ്റിംഗ് ഉള്ളത്. രണ്ട് രീതിയിൽ കോഫി പൗഡർ ഉണ്ടാക്കുന്നുണ്ട്. കാപ്പി പറിച്ച് ഉടനെയും കാപ്പി നന്നായി ഉണക്കിയ ശേഷം പരിപ്പ് എടുത്തും ഉണ്ടാക്കുന്നു. ഗ്രേഡിംഗ് തന്നെ വിവിധ തരമുണ്ട്. ഡബിൾ എ, എ ബി, എ ഗ്രേഡ് തുടങ്ങിവ. കൽപ്പറ്റ ക്കടുത്ത് മാണിയങ്കോട് പ്രവർത്തിക്കുന്ന ഈ സ്ഥാപനം അവിടെ തൊഴിലെടുക്കുന്ന കർഷകർക്ക് ഒരു കൈത്താങ്ങ് തന്നെയാണ്.അത് മാത്രമല്ല ചെറുകിട കർഷകരിൽ നിന്ന് കാപ്പി വാങ്ങിയും കർഷകർക്ക് ആശ്വാസമാകാനും ഇവർക്ക് കഴിയുന്നു.

ദിനം പ്രതി ആവശ്യക്കാർ കൂടിവരുന്ന മോണ്ടെ ബാണാ കോഫിയും നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്.
കോവിഡ് മാഹമാരി എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചത് പോലെ ഗ്രീൻ ഗോൾഡ് എക്‌സ്‌പോർട്ടേഴ്‌സിനെയും ബാധിച്ചിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് മുന്നേറുകയാണ് ഇപ്പോൾ. വന്യമൃഗശല്യം നേരിടുന്ന സ്ഥലം കൂടിയാണിത്. അതൊന്നും വകവെക്കാതെ കൂടുതൽ കോഫി ഉൽപ്പാദിപ്പിച്ച് വിപണിയിൽ ഇറക്കുകയാണ് ഗ്രീൻ ഗോൾഡ് എക്‌സ്‌പോർട്ടേഴ്‌സ്.

2018-ൽ കൽപ്പറ്റയിൽ നടന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിൽ മികച്ച കാപ്പി സംരംഭകക്കുള്ള പുരസ്കാരം നേടിയ ശാന്തി മറ്റ് സംരംഭകർക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്നുണ്ട്. സ്വന്തമായി സംസ്കര കേന്ദ്രമില്ലാത്തവർക്ക് ബ്രാൻഡിംഗിനായി വിവിധ ഗ്രേഡിലുള്ള കാപ്പി പൊടിയുടെ മൊത്ത വിതരണവും ഉണ്ട്.

 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *