വർഗീയതയുടെ ആൾരൂപമായ അമിത് ഷാ ഇവിടെ വന്ന് ഞങ്ങളെ നീതിബോധം പഠിപ്പിക്കേണ്ട; പിണറായി വിജയൻ


Ad

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്ന് രാജ്യമാകെ അറിയാത്തതല്ല. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയത്. ഇവിടെ വന്ന് ഞങ്ങളെ നീതിബോധം പഠിപ്പിക്കേണ്ട – പിണറായി വിജയൻ പറഞ്ഞു.

വര്‍ഗീയത വളര്‍ത്തിയെടുക്കുന്നതിന് എന്തും ചെയ്യുന്ന ആളാണ് അമിത് ഷാ.മുസ്ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന്‍റെ സ്വരം കടുക്കുന്നു. മതസൗഹാര്‍ദ്ദത്തിന്‍റെയും മതനിരപേക്ഷതയുടെയും നാട്ടില്‍ വന്നാണ് ഇന്നലെ അദ്ദേഹത്തിന്‍റെ ഉറഞ്ഞുതുള്ളല്‍ ഉണ്ടായത്.

തട്ടിക്കൊണ്ടുപോകലിന്‍റെ പേരിൽ തനിക്ക് ജയിലിൽ കിടക്കേണ്ടി വന്നിട്ടില്ല. സൊറാബുദ്ദീന്‍ ഷെയ്ക്ക് അടക്കമുള്ളവരുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതിന്‍റെ പേരില്‍ കുറ്റം ചുമത്തപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട സംശയാസ്പദ മരണത്തെക്കുറിച്ച് അദ്ദേഹം തന്നെ വെളിപ്പെടുത്തട്ടെ. അന്വേഷിക്കാം. എന്നാൽ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കരുത് -മുഖ്യമന്ത്രി പറഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *