April 24, 2024

വേനൽക്കാല രോഗങ്ങൾക്കെതിരെ പച്ച മര തണലുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
Img 20210309 Wa0008

മാനന്തവാടി :വയനാട്ടിൽ ഫെബ്രുവരിയിൽ തന്നെ കടുത്ത വേനൽ ആരംഭിച്ചതിനാൽ കർണ്ണാടകയോട് ചേർന്ന് കിടക്കുന്ന മാനന്തവാടിയിലെ ബേഗൂർ കോളനിയിലെ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കാട്ടു നായിക്ക ഗോത്രവർഗ്ഗക്കാർക്ക് ‘പച്ച മര തണലിൽ ‘ എന്ന പേരിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഡോ അരുൺ ബേബി സൂര്യാഘാതത്തെ കുറിച്ചും,സൂര്യാഘാതം തടയുന്നതിന് സ്വീകരിക്കേണ്ട

മുൻ കരുതലുകളെ കുറിച്ചും,നന്നാറി സർബത്ത്,രാമച്ച കുടിനീർ,കശ കശ കുടിനീർ,പുതിന തേനൂറൽ, സംഭാരം തുടങ്ങിയ സിദ്ധ ഔഷധ ജലങ്ങളുടെ നിർമ്മാണ രീതികളെ കുറിച്ചും ക്ലാസുകൾ നൽകി. മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *