March 29, 2024

എൻ ഡി എ പ്രവേശന കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ബി.ജെ.പി സംസ്ഥാന നേതൃത്വം; ജില്ലാ നേതൃത്വത്തിന് മറുപടിയുമായി സി.കെ. ജാനു

0
Images 2021 03 08t214755.654

കൽപ്പറ്റ:ബി ജെ പി ജില്ലാ നേതൃത്വത്തിന് മറുപടിയുമായി സി.കെ. ജാനു . എൻ ഡി എ പ്രവേശനം കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ബി.ജെ.പി സംസ്ഥാന നേതൃത്വം .

ചർച്ച നടത്തിയത് സംസ്ഥാന നേതൃത്വമാണ്. അവർക്കിടയിലെ പ്രശ്നങ്ങൾ അവർ പരിഹരിക്കണം.ബി.ജെ.പി പ്രവർത്തകരുടെ വികാരം തെറ്റാണെന്ന് പറയാൻ കഴിയില്ല.അത് ന്യായവുമാണ്. ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ഭാഗത്ത് നിന്ന് ഈ കാര്യത്തിൽ വീഴ്ച്ചയില്ലായെന്നും സി.കെ ജാനു .

സി.കെ ജാനുവിന്റെ എൻ ഡി എയിലേക്കുള്ള വരവിൽ ബി.ജെ.പി വയനാട് ജില്ലാ ഘടകം അതൃപ്തി അറിയിച്ചിരുന്നു.
ജാനു എൻ ഡി എ വിട്ടത് ബിജെപി യെ തള്ളി പറഞ്ഞായിരുന്നുവെന്ന് ബി.ജെ.പി വയനാട് ജില്ലാ പ്രസിഡൻറ് സജി ശങ്കർ പറഞ്ഞു.

സംസ്ഥാന നേതൃത്വം വയനാട്ടിലെ പ്രവർത്തകരുടെ വികാരം മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും സജി ശങ്കർ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *