March 29, 2024

വയനാട്ടിൽ സ്ഥാനാർത്ഥികളായാൽ ഉടൻ തിരഞ്ഞെടുപ്പ് കമ്മിറ്റികളും നിലവിൽ വരുമെന്ന് യു.ഡി.എഫ്.

0
Img 20210309 Wa0069.jpg
കൽപ്പറ്റ: വയനാട്ടിൽ സ്ഥാനാർത്ഥികളായാൽ ഉടൻ തിരഞ്ഞെടുപ്പ് കമ്മിറ്റികളും നിലവിൽ വരുമെന്ന് യു.ഡി.എഫ് നേതാക്കൾ. കൽപ്പറ്റ ലീഗ് ഹൗസിൽ നടന്ന യു.ഡി.എഫ്. യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു  നേതാക്കൾ. 
മാർച്ച് 15, 16 തിയതികളിൽ  വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും  തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടത്തുമെന്ന് വയനാട് ജില്ലാ യു.ഡി.എഫ്. ചെയർമാൻ പി.പി.എ കരീം ,കൺവീനർ എൻ.ഡി.അപ്പച്ചൻ എന്നിവർ പറഞ്ഞു.  17-ാം തിയതി വയനാട്ടിലെ മുഴുവൻ   ഗ്രാമപഞ്ചായത്ത് ,മുനിസിപ്പാലിറ്റികളിലും തിരഞ്ഞെടുപ്പ് കമ്മിറ്റികൾ നിലവിൽ വരും.  18, 19 തിയതികളിലായി മുഴുവൻ ബൂത്തുകളിലും തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാനും ജില്ലാ യു.ഡി.എഫ്. യോഗത്തിൽ തീരുമാനമായി.  
കഴിഞ്ഞ അഞ്ച് വർഷത്തെ കേന്ദ്ര- കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും വയനാടിനോടിനുള്ള വഞ്ചനയുമാണ്  ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.  വയനാട് മെഡിക്കൽ കോളേജ്, വന്യ മൃഗ ശല്യം  തുടങ്ങിയ വിഷയങ്ങളും ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കും.  ജനങ്ങളെ പറ്റിക്കുന്ന കാര്യത്തിൽ ബി.ജെ.പി.യും സി.പി.എമ്മും ഒരേ തൂവൽ പക്ഷികളാണന്നും  ഇവർ ആരോപിച്ചു.  
ഡി.സി.സി.പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. , മുൻ മന്ത്രി പി.കെ. ജയലക്ഷ്മി എന്നിവരും മറ്റ് യു.ഡി.എഫ്. ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *