April 26, 2024

എ.എൻ. മുകുന്ദന് ഭാഷാശ്രീ സാംസ്ക്കാരിക മാസിക സാഹിത്യ പുരസ്കാരം .

0
1615292492408.jpg
ഭാഷാശ്രീ സാംസ്ക്കാരിക മാസിക 9-ാം സാഹിത്യ പുരസ്ക്കാരത്തിനർഹനായി തൃശ്ശ്ലേരി എ.എൻ.മുകുന്ദൻ.ശബരിമല യുവതി പ്രവേശനവും അതിനെ തുടർന്നുണ്ടായ സംഘർഷങ്ങളും നാടകരൂപത്തിലാക്കിയ “ഇത് എൻ്റെ ശ്രീധർമ്മശാസ്താ ” എന്ന നാടക രചനക്കാണ് പുരസ്കാരം ലഭിച്ചത്. 20 ന് കോഴികോട് വെച്ച് പുരസ്ക്കാരം ഏറ്റുവാങ്ങും.
2018ലെ ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധിയെ തുടർന്നുണ്ടായ ശബരിമലയിലെ സംഘർഷ പശ്ചാതലം അതെപടി ഒപ്പിയെടുത്ത് എ.എ.മുകുന്ദൻ എഴുതിയതാണ് എൻ്റെ ശ്രീധർമ്മശാസ്താ എന്ന നാടകം. അന്ന് ശബരിമലയിലെ സംഘർഷത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ മുഴുവനും ഈ നാടകത്തിലെ താരങ്ങളാണ്.ഒരു ബിഗ് ബജറ്റ് സിനിമയുടെ പശ്ചാത്തലമാണ് നാടകത്തിലുള്ളത്. രാഷ്ടീയ പാർട്ടികളെ ഒട്ടും തീണ്ടാത്ത ഈ നാടകം അന്നുണ്ടായ സംഭവങ്ങളുടെ നേർകാഴ്ചയാണ്.പ്രകാശനമില്ലാതെ പ്രകാശിക്കുന്ന ഈ നാടകം വായിച്ചാൽ മകരവിളക്ക് നേരിൽ കണ്ട അനുഭവമായിരിക്കുമെന്നാണ് എ.എൻ.മുകുന്ദൻ പറയുന്നത്. അമേച്ഛർ, പ്രഫഷണൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള എ.എൻ.മുകുന്ദൻ 17 വർഷകാലം ആകാശവാണി കോഴികോട് നിലയത്തിലെ നാടക ആർട്ടിസ്റ്റ് കൂടിയാണ്. നാടകവും കഥകളും രചിക്കാറുള്ള മുകുന്ദൻ സംസ്ഥാന സർക്കാരിൻ്റെ സാംസ്ക്കാരിക പെൻഷൻ വാങ്ങുന്ന വടക്കെ വയനാട്ടിലെ എക വ്യക്തി കൂടിയാണ്. കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ മാനന്തവാടി മണ്ഡലം പ്രസിഡൻ്റും എഫ്.ആർ.എഫ് ജില്ലാ കൺവീനർ കൂടിയാണ് എ.എൻ.മുകുന്ദൻ. ഭാര്യയും ഒരു മകനുമടങ്ങുന്നതാണ് എ.എൻ.മുകുന്ദൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *