കള്ള് വ്യവസായ തൊഴിലാളി :ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
*ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം*
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിരുന്നവര്‍ 2020ല്‍ പെന്‍ഷന്‍ പാസ്സായി തുക കൈപ്പറ്റിയിട്ടും മസ്റ്ററിംങ്ങ് ചെയ്യാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിനായി ഗസറ്റഡ് ഓഫീസര്‍/വില്ലേജ് ഓഫീസര്‍/വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍/അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി കോഴിക്കോട് ഈസ്റ്റ്ഹില്ലിലുള്ള ജില്ലാ ക്ഷേമനിധി ഓഫീസില്‍ എത്തിക്കണം്. മാതൃകാ ഫോറം ജില്ലാ ക്ഷേമനിധി ഓഫീസില്‍ നിന്നോ ബന്ധപ്പെട്ട ട്രേഡ് യൂണിയന്‍ ഓഫീസില്‍ നിന്നോ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 0495-2384355.
*വൈദ്യുതി മുടങ്ങും*
മീനങ്ങാടി സെക്ഷന്‍ പരിധിയില്‍ വരുന്ന ചെമ്മണ്ണാംകുഴി, മീനങ്ങാടി ടൗണ്‍, ത്രിവേണി, 54, ചീരാംകുന്ന്, ക്ഷീരഭവന്‍, മധുകൊല്ലി, കാരച്ചാല്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മൈന്റെനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
Leave a Reply