August 24, 2026

തോൽവി ഭയന്നുള്ള ദുഷ്‌പ്രചരണം: മുസ്ലി ലീഗ്‌

0
By ന്യൂസ് വയനാട് ബ്യൂറോ
തോൽവി ഭയന്നുള്ള ദുഷ്‌പ്രചരണം: മുസ്ലി ലീഗ്‌

മാനന്തവാടി: ലീഗിന്റെ കൊടി അനുവദിച്ചില്ലെന്നുള്ളത് തോൽവി ഭയന്നുള്ള ദുഷ്‌പ്രചരണമെന്ന് മുസ്ലി ലീഗ്‌. മാനന്തവാടി നിയോജക മണ്ഡലത്തിൽ തോൽവി ഭയന്നുള്ള ഇടതുപക്ഷത്തിന്റെയും,ചില തത്‌പരകക്ഷികളുടെയും ഭാവന സൃഷ്ടിയാണു രാഹുൽ ഗാന്ധിയുടെ മാനന്തവാടിയിലെ റോഡ്‌ ഷോയിൽ മുസ്ലിം ലീഗിന്റെ കൊടി അനുവദിച്ചില്ലെന്നുള്ള പ്രചരണമെന്ന് ‌ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ്  കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
ഇടതുപക്ഷ സ്ഥാനാർഥിയുടെ ആർ എസ്‌ എസ്സ്‌ ബന്ധമടക്കമുള്ള കാര്യങ്ങൾ ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള വലിയ എതിർപ്പിനെ മറച്ചു വെക്കാനുള്ള പാഴ്‌ ശ്രമമാണിതെന്നും ഇത്തരം ആരോപണങ്ങൾ കൊണ്ടൊന്നും മുസ്ലിം ലീഗ്‌ പ്രവർത്തകരെ നിഷ്ക്രിയമാക്കാൻ കഴില്ലെന്നും മണ്ഡലം ജനറൽ സെക്രട്ടറി പി കെ അസ്‌മത്ത്പ്രസ്താവനയിൽ പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *