മണ്ഡലത്തിൻ്റെ മുക്കിലും മൂലയിലുമെത്തി വോട്ടർമാരെ കണ്ട് ജയലക്ഷ്മി.


Ad
മാനന്തവാടി: നിയമ സഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം അവസാനിച്ചപ്പോൾ പനമരം കൈതക്കൽ എടത്തിൽ കോളനിയിലായിരുന്നു യു.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മി . നൂറോളം പ്രവർത്തകർക്കൊപ്പം  വിവിധ കോളനികളിൽ കയറിയിറങ്ങി വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു.  വയനാട്ടിലെ ഏക പൊതുപരിപാടിക്ക്  വെള്ളമുണ്ടയിൽ  രാഹുൽ ഗാന്ധി എം.പി. എത്തിയിട്ടും   പതിവ് പരിപാടികളിൽ മാറ്റം വരുത്താതെ മണ്ഡലത്തിൻ്റെ മുക്കിലും മൂലയിലുമെത്തി.  
     തൊണ്ടർനാട്  ചുരുളി കോളനിയിൽ  രാവിലെ ഏഴ് മണിക്ക് എത്തിയ ജയലക്ഷ്മി ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. തുടർന്ന്  കാട്ടി മൂല,  ചാപ്പ ,തുടങ്ങിയ കോളനികളിലും  സന്ദർശനം നടത്തിയാണ് വെള്ളമുണ്ടയിലെ പൊതുസമ്മേളനത്തിനെത്തിയത്. 
പിന്നീട് വെള്ളമുണ്ട പഞ്ചായത്തിലെ  നാരോക്കടവ്,   വാരാമ്പറ്റ ഒമ്പത്, 
വെള്ളമുണ്ട 
ഒഴുക്കൻ മൂല, എടവക എള്ളുമന്ദം ,കാരക്കാമല  എന്നിവിടങ്ങളിൽ മരണ വീടുകളിൽ സ്ഥാനാർത്ഥി എത്തി. 
പരസ്യ പ്രചരണ സമയം അവസാനിച്ചപ്പോൾ  ചെറുകാട്ടൂർ  എടത്തിൽ കോളനിയിൽ  പ്രവർത്തകരോടൊപ്പം വീട് കയറി വോട്ടഭ്യർത്ഥിച്ച് മടങ്ങുകയായിരുന്നു സ്ഥാനാർത്ഥി ജയലക്ഷ്മി. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *