March 29, 2024

പരസ്യപ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് നാളെ രാവിലെ 7 മുതൽ ജില്ലയില്‍ 6.16 ലക്ഷം സമ്മതിദായകര്‍ ബൂത്തിലേക്ക്

0
04th Thgrp Evm.jpeg
പരസ്യപ്രചാരണം അവസാനിച്ചു;
വോട്ടെടുപ്പ് നാളെ  രാവിലെ 7 മുതൽ
ജില്ലയില്‍ 6.16 ലക്ഷം സമ്മതിദായകര്‍ ബൂത്തിലേക്ക്
വയനാട് ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഞായറാഴ്ച വൈകീട്ട് 6 മണിയോടെ അവസാനിച്ചു. ചൊവ്വാഴ്ച രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് ജില്ലയിലെ വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശമായതിനാല്‍ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഒരു മണിക്കൂര്‍ നേരത്തെ ഇവിടെ വോട്ടെടുപ്പ് അവസാനിക്കും. പോളിംഗ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്നാണ് ചട്ടം. 
 ജില്ലയില് 3,03,240 പുരുഷന്മാരും 3,12,870 സ്ത്രീകളും ഉള്‍പ്പെടെ 6,16,110 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. മാനന്തവാടി മണ്ഡലത്തില്‍ 1,95,048 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 2,20,167 ഉം കല്‍പ്പറ്റയില്‍ 2,00,895 ഉം പേരാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. 861 പ്രവാസി വോട്ടര്‍മാരും 1050 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്. പ്രവാസി വോട്ടര്‍മാരില്‍ 793 പേര്‍ പുരുഷന്മാരും 68 പേര്‍ സ്ത്രീകളുമാണ്. സര്‍വീസ് വോട്ടര്‍മാരില്‍ 1010 പുരുഷന്മാരും 40 സ്ത്രീകളുമാണുള്ളത്. ആകെ സമ്മതിദായകരില്‍ 9925 പേര്‍ 18- 19 പ്രായപരിധിയിലുള്ളവരാണ്.
 ജില്ലയില് പോളിംഗിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് (തിങ്കള്‍) രാവിലെ 8 മുതല്‍ മൂന്ന് വിതരണ കേന്ദ്രങ്ങളില്‍ നടക്കും. 372 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 948 പോളിങ് സ്‌റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ളത്. 48 ബൂത്തുകള്‍ മാതൃകാ- ഹരിത പോളിംഗ് ബൂത്തുകളാണ്. മാനന്തവാടി മണ്ഡലത്തില്‍ 299 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 333 ഉം കല്‍പ്പറ്റയില്‍ 316 ഉം പോളിങ് സ്‌റ്റേഷനുകളാണുള്ളത്. 
 വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടയുള്ള പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച നടക്കും. റിസര്‍വ് ഉള്‍പ്പെടെ 1188 ബാലറ്റ് യൂണിറ്റുകളും 1215 കണ്‍ട്രോള്‍ യൂണിറ്റുകളും 1259 വി.വി.പാറ്റുകളമാണ് ഉപയോഗിക്കുന്നത്. 1139 വീതം പ്രിഡസൈഡിങ് ഓഫീസര്‍മാരെയും ഫസ്റ്റ്- സെക്കന്‍ഡ്- തേര്‍ഡ് പോളിങ് ഓഫീസര്‍മാരെയും ബൂത്തുകളിലേക്ക് നിയോഗിച്ചിട്ടുണ്ട്. ആകെ 5654 പോളിംഗ് ഓഫീസര്‍മാരാണ് വോട്ടെടുപ്പിന് കാര്‍മ്മികത്വം വഹിക്കുക. 68 സെക്ടര്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
 തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനായി 200 ബസുകള്‍ ഉള്‍പ്പെടെ 620 വാഹനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവയില്‍ 97 സര്‍ക്കാര്‍ വാഹനങ്ങളും ബാക്കി സ്വകാര്യ വാഹനങ്ങളുമാണ്. ഇത് കൂടാതെ പൊലീസിന്റെ ആവശ്യാര്‍ഥം 50 ബസുകള്‍, 24 ലോറി ഉല്‍പ്പെടെ 204 വാഹനങ്ങള്‍ ഏറ്റെടുത്ത് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം കൈമാറിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *