എല്‍.ഡി.എഫ് ആക്രമം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ: അഡ്വ. ടി. സിദ്ദീഖ്


Ad
എല്‍.ഡി.എഫ് ആക്രമം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ: അഡ്വ. ടി. സിദ്ദീഖ്

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ ഇടതുമുന്നണി നടത്തിയ റോഡ്‌ഷോക്കിടെ യുനൈറ്റഡ് ജനതാദള്‍ ജില്ലാ വൈസ് പ്രസിഡന്റ് ലത്തീഫ് മാടായിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നില്‍ ഇടതുസ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ നടന്ന തിരക്കഥയാണെന്ന് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ്. തോല്‍വി ഉറപ്പിച്ചതോടെ എല്‍.ഡി.എഫ് വ്യക്തിഹത്യയും ആക്രമരാഷ്ട്രീയവും നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സിദ്ദീഖ്. റോഡ് ഷോക്കിടെ യു.ഡി.എഫ് യോഗത്തിലേക്ക് കടന്നുകയറിയായിരുന്നു ഇടതു ആക്രമണം. ജനറേറ്റര്‍ ഓഫാക്കി, ലത്തീഫ് മാടായിയെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു. മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥിയോട് അടുപ്പമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. തെരഞ്ഞെടുപ്പ് രംഗത്തിറങ്ങാത്ത പ്രവര്‍ത്തകരെ ഉണര്‍ത്താന്‍ നടത്തുന്ന ഹീനരാഷ്ട്രീയമാണിതെന്നും അദ്ദേഹം പറഞ്ഞു.
 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *