വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും മികച്ച വിജയം നേടും: യു ഡി എഫ്


Ad
വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും മികച്ച വിജയം നേടും: യു ഡി എഫ്

കല്‍പ്പറ്റ: വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും യു ഡി എഫ് ആധിപത്യമുറപ്പിക്കുമെന്ന് ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ വ്യക്തമാക്കി. മൂന്ന് മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ച വിജയം നേടും. നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ ജനങ്ങള്‍ ഐക്യജനാധിപത്യ മുന്നണി കേരളത്തില്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന രീതിയിലുള്ള പോളിംഗാണ് വയനാട്ടിലുമുണ്ടായിട്ടുള്ളത്. പോളിംഗ് ശതമാനം മുന്‍കാലങ്ങളില്‍ നിന്നും രണ്ട് ശതമാനം കുറഞ്ഞുവെന്നത് യു ഡി എഫിന്റെ വിജയത്തെ ബാധിക്കില്ല. 70 ശതമാനം പോളിംഗ് നടന്നപ്പോള്‍ പോലും വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളും യു ഡി എഫ് വിജയിച്ചിട്ടുണ്ട്. വയനാട്ടിലെ ജനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇടതുദുര്‍ഭരണത്തിനെതിരായ വിധിയെഴുത്താണ് നടത്തിയിരിക്കുന്നത്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും വോട്ട് ചെയ്ത ജനാധിപത്യ മതേതര വിശ്വാസികളോടുമുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നതായും ഇരുവരും പറഞ്ഞു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *