October 11, 2026

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
Screenshot_2021_0407_195329.jpg
By ന്യൂസ് വയനാട് ബ്യൂറോ
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


സുല്‍ത്താന്‍ ബത്തേരി: എസ് വൈ എസ് സാന്ത്വനം വെള്ളിമാട് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ 'രക്തം ദാനം ചെയ്യാം വിലപ്പെട്ട ജീവനുകളുടെ കാവല്‍ക്കാരാകാം' എന്ന പ്രമേയത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബേങ്കിന്റെ സഹകരണത്തോടെ ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. യൂനിറ്റിലെ 45 പ്രവര്‍ത്തകര്‍ രക്തം നല്‍കി പങ്കാളികളായി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ ഒ അഹ്മദ് കുട്ടി ബാഖവി പരിപാടി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്വീബ് ദാവൂദ് സഖാഫി ആദ്യം രക്തം നല്‍കി. യൂനിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *