കുപ്പാടിത്തറയിൽ കിഡ് കൈറ്റ് എക്‌സ്‌പോ നടത്തി


Ad
കുപ്പാടിത്തറയിൽ കിഡ് കൈറ്റ് എക്‌സ്‌പോ നടത്തി 

പടിഞ്ഞാറത്തറഃ കുപ്പാടിത്തറ
തിബിയാൻ പ്രീ സ്കൂൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും 'കിഡ് കൈറ്റ്' ദ്യശ്യം വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ ആൽബം വർക്കുകൾ, ചിത്രരചന, വിവിധ നിർമ്മിതികൾ, വ്യത്യസ്ത ചെടികൾ, ബോട്ടിൽ ആർട്ട്, പുരാതന വസ്തുക്കൾ, അപൂർവ്വ നാണയങ്ങൾ,രുചികൂട്ടുകൾ തുടങ്ങിയവ സന്ദർശകർക്ക് നവ്യാനുഭവമായി.
എക്സിബിഷൻ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജി സന്തോഷ്കുമാർ,എം ഇ അബ്ദുൽ ഗഫൂർ സഖാഫി, കെ എസ് മുഹമ്മദ് സഖാഫി, പി അഷ്റഫ് സഖാഫി, ഷൗക്കത്തലി സഅദി, സുലൈമാൻ മുസ്‌ലിയാർ, ജാബിർ കൈപ്പാണി സംബന്ധിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *