June 25, 2026

മുത്തങ്ങയിൽ നിന്നും വാഹന പരിശോധനക്കിടെ രേഖകളില്ലാത്ത പണം പിടികൂടി

0
By ന്യൂസ് വയനാട് ബ്യൂറോ
വാഹന പരിശോധനക്കിടെ രേഖകളില്ലാത്ത പണം പിടികൂടി

 മുത്തങ്ങയിൽ നിന്നും രേഖകളില്ലാത്ത പണം പൊലീസ് പിടികൂടി. 19,96,250 രൂപയാണ് ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘം പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് മടവൂര്‍ സ്വദേശികളായ ആദര്‍ശ് (25), മുഹമ്മദ് ഫവാസ് (26) എന്നിവരെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി മുത്തങ്ങയില്‍ വാഹന പരിശോധനക്കിടെ മൈസൂരില്‍ നിന്നും വന്ന ലോറിയില്‍ നിന്നാണ് പണം പിടികൂടിയത്. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *