May 14, 2026

പോപ്പുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി

0
IMG-20210416-WA0038.jpg
By ന്യൂസ് വയനാട് ബ്യൂറോ
പോപ്പുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീറിന്റെ മലപ്പുറം തിരുനാവായയിലെ വീടിനു നേരെയുണ്ടായ സ്‌ഫോടക വസ്തു ആക്രമണത്തില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. മാനന്തവാടി ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ്സ് സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളായ ഷിഹാബ് അമ്പലവയല്‍, എം.ടി സജീര്‍, സക്കറിയ തലപ്പുഴ, ഫൈസല്‍ പഞ്ചാരക്കൊല്ലി, എം.സലിം, വി.മുഹമദ് സാദിഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *