April 20, 2024

അടച്ചുറപ്പുള്ള വീടില്ലാതെ ആദിവാസി കുടുംബം ദുരിതത്തിൽ

0
Thuwdl9.jpg
അടച്ചുറപ്പുള്ള വീടില്ലാതെ ആദിവാസി കുടുംബം ദുരിതത്തിൽ

മാനന്തവാടി പേര്യ കാലിമന്ദത്തെ തകരപ്പാടി രാമകൃഷ്ണനും കുടുംബത്തിനും അടച്ചുറപ്പുള്ള വീട് എന്നത് സ്വപ്നം. വീടിന് ഒരു ഭാഗത്ത് മേൽക്കൂരയില്ല. ഈ ആദിവാസി കുടുംബത്തെ അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. മഴയും വെയിലുംകൊണ്ട്​ ദുരിതത്തിന് നടുവിൽ കഴിയുകയാണ് രാമകൃഷ്ണനും ഭാര്യ രുഗ്മണിയും മകൻ ശ്രീജിത്തും ഉൾപ്പെടുന്ന കുടുംബം. തവിഞ്ഞാൽ പഞ്ചായത്തിലെ 20ാം വാർഡിലാണ് കാലിമന്ദം കോളനി. 1981 മുതൽ രാമകൃഷ്ണനും കുടുംബവും ഈ കോളനിയിൽ താമസിക്കുന്നു. സർക്കാർ പതിച്ചു നൽകിയ സ്ഥലത്താണ് വീട് വെച്ചത്. രണ്ട് പതിറ്റാണ്ടു മുമ്പ് നിർമിച്ചതാണ് ചെറിയ ഓട് മേഞ്ഞ വീട്. വർഷങ്ങളായി വീട് ശോചാവസ്ഥയിലാണ്​. വീടി​ന്റെ കഴുക്കോലും പട്ടികയും ജീർണിച്ചു. ഒരു വർഷം മുമ്പ്​ ഒരു ഭാഗം മേൽക്കൂര തകർന്നു വീണു. പ്ലാസ്റ്റിക്ക് ഷീറ്റ് മേൽക്കൂരയിൽ വിരിച്ചും താത്കാലികമായി നന്നാക്കിയുമാണ് ഇതുവരെ വീട് സംരക്ഷിച്ചത്.ശോചാവസ്ഥയിലായ വീട് പൊട്ടി തകർന്നതോടെ ഇനി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്​. എത് സമയവും നിലംപൊത്താമെന്ന സ്ഥിതി. വർഷങ്ങളായി പുതിയ വീടിന് വേണ്ടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും അനുവദിച്ചിട്ടില്ല. ഊരുകൂട്ടത്തിൽ വീടി​ന്റെ മുൻഗണന പട്ടികയിൽ ഒന്നാമതായി പേര് ഉൾപ്പെട്ടിട്ടും അനുവദിച്ചില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. എന്നാൽ അർഹതയില്ലാത്ത പലർക്കും ഇതിനകം അധികൃതർ വീട് നൽകി. സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഫലമില്ല. 59 കാരനായ രാമകൃഷ്ണൻ അസുഖബാധിതനാണ്.

മഴ തുടങ്ങി കഴിഞ്ഞു. ഈ വീടിനുള്ളിൽ അന്തിയുറങ്ങാൻ ഇനി കഴിയില്ല. അതുകൊണ്ടുതന്നെ താൽകാലികമായി ചെറിയ പ്ലാസ്റ്റിക്ക് കൂരയുടെ കെട്ടി ഉണ്ടാക്കുകയാണ്​ ഈ കുടുംബം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news