April 27, 2024

ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച സ്റ്റേഡിയം നാശത്തിന്റെ വക്കിൽ

0
Img 20210417 Wa0010.jpg
ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച സ്റ്റേഡിയം നാശത്തിന്റെ വക്കിൽ

വാളാട് എടത്തന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച മൾട്ടി പർപ്പസ് സ്​റ്റേഡിയം നശിക്കുന്നു. നാലായിരത്തിലധികം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ എല്ലാവിധ സജ്ജീകരണങ്ങളോടെ മൂന്ന് വർഷം മുമ്പ് സർക്കാർ നിർമിച്ച സ്​റ്റേഡിയമാണ് നാശത്തിെൻറ വക്കിലുള്ളത്. നോക്കുകുത്തിയായി മാറിയ സ്​റ്റേഡിയം സ്കൂളിന് ബാധ്യതയാകുകയാണ്.
നിലം കോൺക്രീറ്റ് ചെയ്ത് കളിക്കാനുള്ള എല്ലാ സംവിധാനവും ഇവിടെ ഒരുക്കിയിരുന്നു. വലിയ വൈദ്യുത വിളക്കുകളും സ്ഥാപിച്ചു. കൂടാതെ, വലകളും കമ്പികളും ഉപയോഗിച്ച് സ്‌റ്റേഡിയം സുരക്ഷിതവും മനോഹരവുമാക്കി. 25 ലക്ഷം രൂപയാണ് സ്​റ്റേഡിയത്തിന്റെ നിർമാണ ചെലവ്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങൾ മാത്രമെ സ്​റ്റേഡിയം വിദ്യാർഥികൾക്ക് ഉപയോഗിക്കാനായുള്ളൂ. കൃത്യമായി പരിപാലിക്കാതെ വന്നതോടെ, സ്​റ്റേഡിയത്തിന്റെ ഓരോ ഭാഗങ്ങളായി നശിക്കാൻ തുടങ്ങി. കമ്പികൾ മുഴുവൻ തുരുമ്പെടുത്തു. കോൺക്രീറ്റ് മിക്കതും പൊട്ടി പൊളിഞ്ഞു. വൈദ്യുത വിളക്കുകളും തകരാറിലായി. നന്നാക്കാൻ കഴിയാത്ത വിധത്തിലാണ് ഈ മൾട്ടി പർപ്പസ് സ്​റ്റേഡിയം ഇപ്പോഴുള്ളത്.
സ്കൂളിന് ആകെയുള്ള മുറ്റത്താണ് ഈ സ്‌റ്റേഡിയം കെട്ടിപ്പൊക്കിയത്. ഇതുകൊണ്ടു തന്നെ വിദ്യാർഥികളുടെ ഓട്ടം, ചാട്ടം തുടങ്ങിയ കായികപരമായ പരിപാടികൾ നടത്താനുള്ള സ്ഥല സൗകര്യം നേരത്തെ നഷ്​ടപ്പെട്ടിരുന്നു. നിർമാണത്തിലെ അപകാതയാണ് സ്​റ്റേഡിയം പെട്ടെന്ന് തകരാൻ കാരണമായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *