April 20, 2024

മാനന്തവാടി-കൊയിലേരി-കൈതക്കല്‍ റോഡ് നിര്‍മാണം പൂർത്തിയായില്ല: സമരം ശക്തമാക്കാനൊരുങ്ങി നാട്ടുകാർ

0
മാനന്തവാടി-കൊയിലേരി-കൈതക്കല്‍ റോഡ് നിര്‍മാണം പൂർത്തിയായില്ല: സമരം ശക്തമാക്കാനൊരുങ്ങി നാട്ടുകാർ

മാര്‍ച്ച് 31 ന് പണി തീരേണ്ടിയിരുന്ന
മാനന്തവാടി-കൊയിലേരി-കൈതക്കല്‍ റോഡ് നിര്‍മാണം ഇനിയും പൂർത്തിയായില്ല. പരാതികളും പ്രതിഷേധവും ഫലം കാണാത്ത അവസ്ഥയിൽ റോഡ് ഉപരോധം അടക്കമുള്ള സമര പരിപാടികളിലേക്ക് പോകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിൽ ആദ്യമായി നിർമാണം തുടങ്ങിയ റോഡിനാണ് ഈ ദുർഗതി. 2018 നവംബറില്‍ വലിയ ആവേശത്തോട ഉത്സവാന്തരീക്ഷത്തിലാണ് മന്ത്രി ജി.സുധാകരന്‍ റോഡിന്റെ നവീകരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. 45,50,30,000
രൂപ വകയിരുത്തി വിശദമായി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തികള്‍ നടന്നിരുന്നെങ്കിൽ ഇന്നിത് ജില്ലയിലെ മികച്ച റോഡുകളിൽ ഒന്നാകുമായിരുന്നു. വെള്ളപ്പൊക്ക വിതാനത്തിനുപരി ഉയരം കൂട്ടി 10. 4 മീറ്റര്‍ ദൈര്‍ഘ്യത്തില്‍
12 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്. ഇതിന് പുറമെ റോഡരികിൽ ഓവുചാലുകൾ,
നടപ്പാത റോഡിന് ഇരുവശത്തുമായി 12 ഇടത്ത് ബസ്‌ ബേ, ആവശ്യമായിടത്തെല്ലാം
പുതിയ കള്‍വര്‍ട്ടുകള്‍, നിലവിലുള്ള കലുങ്കുകളുടെ വിസ്തൃതി വര്‍ധിപ്പിക്കല്‍, ഡ്രയിനേജിനൊപ്പം കേബിളുകളും പൈപ്പുകളും മറ്റും കടത്തി
വിടുന്നതിനുള്ള സംവിധാനം, ടാറിങ് പരിധിക്ക് പുറമെയുള്ളിടത്ത് ഇന്റര്‍
ലോക്ക് പതിപ്പിക്കൽ, റോഡിൽ മദ്ധ്യഭാഗത്തും വശങ്ങളിലും സുരക്ഷാ വരകൾ,
അടയാളങ്ങൾ, ഇരുവശങ്ങളിലുമായി 50 സൗരോര്‍ജ്ജ ദീപങ്ങള്‍ എന്നിയും നവീകരണ പദ്ധതിയിൽ ഉണ്ടായിരുന്നു. എന്നാൽ ഇവയിൽ പലതും നിലവിൽ നടക്കുന്ന ജോലിയിൽ
ഉൾപ്പെടുത്തിയിട്ടില്ല. സമയബന്ധിതമായി ജോലികൾ നടക്കാത്തതിനാൽ കഴിഞ്ഞ നവംബര്‍ 30വരെയും പിന്നീട്
2021 ഏപ്രില്‍ 30വരെയും സമയം നീട്ടി നൽകിയിരുന്നു. ഇതിനകം നവീകരണം
പൂര്‍ത്തിയാക്കും എന്നായിരുന്നു പലവട്ടം നൽകിയ ഉറപ്പ്. 2 പ്രളയങ്ങള്‍, കോവിഡ് തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് കാലാവധി നീട്ടിവാങ്ങിയ കമ്പനി പാതി
പണിപോലും പൂര്‍ത്തിയാക്കാത്തത് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നാണ്
നാട്ടുകാരുടെ ആക്ഷേപം. പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയോ കിഫ്ബി
ഉദ്യോഗസ്ഥരുടെയോ മേല്‍നോട്ടമില്ലാതെയാണ് ജോലി നടക്കുന്നതെന്നും
ആക്ഷേപമുണ്ട്. റോഡ് പണി നടക്കുന്നിടത്ത് കൃത്യമായി നനയ്ക്കുന്നു
പോലുമില്ലെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി.റോഡ് പണി ഇഴയുന്നതിനെതിരെ അസി. എക്‌സിക്യൂട്ടീവ് എൻജിനീയര്‍ ഓഫിസ്
ഉപരോധമുള്‍പ്പടെയുളള സമരപരിപാടികള്‍ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍
നടത്തിയിരുന്നു. ആ സമരത്തിന്റെ അടിസ്ഥാനത്തില്‍ അസി. എക്‌സിക്യൂട്ടീവ്
എൻജിനീയര്‍ രേഖാമൂലം എഴുതി ഒപ്പിട്ട് ഉറപ്പ് നല്‍കിയത് 2021 ഫെബ്രുവരി
28നകം വളളിയൂര്‍ക്കാവ് ആറാട്ടുതറ ഇല്ലത്തുമൂല ജംഗ്ഷന്‍ വരെ
ഫസ്റ്റ്‌ലെവല്‍ ടാറിങ് തീര്‍ക്കുമെന്നാണ്. ഇതും നടപ്പിലായില്ല. അതേസമയം റോഡ് പണി വേഗത്തിൽ തീർക്കാൻ നടപടി സ്വീകരിക്കുമെന്നാണ് അസി.
എക്സിക്യുട്ടീവ് എൻജിനീയർ ഷിബു കൃഷ്ണ രാജ് പറയുന്നത്. കരാർ കമ്പനി
അധികൃതരുമായി എക്സിക്യുട്ടീവ് എൻജിനീയറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുന്നുണ്ട്. മഴക്കാലത്തിന് മുൻപ് പരമാവധി ജോലികൾ തീർക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *