March 19, 2024

പിന്നോക്ക വിഭാഗ ക്ലസ്റ്ററുകളിലേക്ക് ആട് വിതരണം ആരംഭിച്ചു

0
Img 20210421 Wa0005.jpg
പിന്നോക്ക വിഭാഗ ക്ലസ്റ്ററുകളിലേക്ക് ആട് വിതരണം ആരംഭിച്ചു.

വൈത്തിരി: പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവ്വകലാശാല ജില്ലയിലെ പിന്നോക്ക വിഭാഗ ക്ലസ്റ്ററുകളിലേക്ക് ആട് വിതരണം ആരംഭിച്ചു. വയനാട് ജില്ലയിലെ പിന്നോക്ക വിഭാഗ ക്ലസ്റ്ററുകളിലേക്ക് ആട് നഴ്സറിയും സാറ്റലൈറ്റ് ആട് ഫാമും സ്ഥാപിക്കുക എന്ന ഐസിഎആർ പിന്നോക്ക വിഭാഗ ഉപ പദ്ധതി 2020-21 പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പൂക്കോട് ഫാമിൽ ഫാക്കൽറ്റികൾ ആട് വളർത്തലിൽ പരിശീലനം നൽകുകയും ആടിന്റെ വിതരണം ആരംഭിക്കുകയും ചെയ്തു. 
കൽപ്പറ്റ മുനിസിപ്പാലിറ്റി, വെങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ, വൈത്തിരി, മേപ്പാടി പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുക്കപെട്ട 30 ഗുണഭോക്താക്കൾക്ക് 110 പ്രായപൂർത്തിയായ മലബാറി പെണ്ണാടുകളും 12 മലബാറി മുട്ടനാടുകളുമാണ് വിതരണം ചെയ്യുന്നത്. ആടുകളെ ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കൾക്കും സമീകൃത ആട്ടിൻ തീറ്റ, വിര മരുന്നുകൾ, ധാതുലവണ മിശ്രിതം എന്നിവ 6 മാസത്തേക്ക് സൗജന്യമായി ലഭിക്കും.
സർവകലാശാല വൈസ് ചാൻസലർ പ്രൊഫ(ഡോ.) എം ആർ ശശീന്ദ്രനാഥ് മലബാറി പെണ്ണാടുകളും മുട്ടനാടുകളും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ പെരുന്തട്ടയിലെ പട്ടിക ജാതി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു പദ്ധതി ഉദ്‌ഘാടനം ചെയ്തു. സർവ്വകലാശാല രജിസ്‌ട്രാർ ഡോ. സുധീർ ബാബു ബാബു അധ്യക്ഷത വഹിച്ചു. അക്കാദമിക് ആൻഡ് റിസർച് ഡയറക്ടർ ഡോ. എൻ അശോക് പദ്ധതി വിശദീകരണം നടത്തി. കൽപ്പറ്റ പിന്നോക്ക വിഭാഗ ഡെവലപ്മെന്റ് ബ്ലോക്കിൽ നിന്ന് 300 അപേക്ഷകരിൽ 125 പേരെ പരിശീലനത്തിനായി തീര്നജെടുത്തു.ഡോ. എസ് ശെന്തിൽ മുരുകൻ, ഡോ. കോശി ജോൺ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *