April 25, 2024

ശ്മശാനത്തിന്റെ പേരിൽ വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് സംരക്ഷണ സമിതി

0
ശ്മശാനത്തിന്റെ പേരിൽ വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് സംരക്ഷണ സമിതി

പുൽപ്പള്ളി: വർഷങ്ങളായി പെന്തക്കേസ്ത് സഭാവിഭാഗങ്ങളും എസ്എന്‍ഡിപി ശാഖയും ശ്മശാനമായി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ പേരില്‍ വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് കുറിച്ചിപ്പറ്റ ശ്മശാന സംരക്ഷണ സമിതി ആരോപിച്ചു. ഹൈക്കോടതിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും അനുമതിയോടെയാണ് ശ്മശാനം ഉപയോഗിക്കുന്നത്. കുറിച്ചിപ്പറ്റ റോഡിന് ഇരുഭാഗത്തുമായാണ് രണ്ടു സെമിത്തേരികളുള്ളത്. ഇവിടെ 350 ഓളം മൃതദേഹങ്ങള്‍ സംസ്‌കരിച്ചുവെന്നതും തെറ്റാണ്. സംസ്‌കാരം നടത്തിയവരുടെ വിവരങ്ങള്‍ അതത് പള്ളികളിലും എസ്എന്‍ഡിപി യൂണിയന്‍ ഓഫീസുകളിലുമുണ്ട്. സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള നീക്കമാണ് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാവുന്നതെന്നും സമിതി കുറ്റപ്പെടുത്തി. പാസ്റ്റര്‍ ടി വി ജോയി അധ്യക്ഷധ വഹിച്ചു. വിജയന്‍ കുടിലില്‍, പാസ്റ്റര്‍ ഷാജി വി ജോണ്‍, പാസ്റ്റര്‍ ബി സനോജ് എന്നിവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news