മക്കിക്കൊല്ലി റോഡിൽ മണ്ണിടിച്ചിൽ: വീടിന് ഭീഷണി


Ad
മക്കിക്കൊല്ലി റോഡിൽ മണ്ണിടിച്ചിൽ: വീടിന് ഭീഷണി
മാനന്തവാടി: കനത്ത മഴയിൽ നഗരസഭയിലെ ഒഴക്കോടി ഡിവിഷനിലെ മക്കിക്കൊല്ലി
റോഡിൽ മണ്ണിടിച്ചിൽ. റോഡരികിലെ മണ്ണ് ഇടിഞ്ഞ് വീഴുന്നത് സമീപത്തെ
പുളിക്കൽ കോയിപ്പുറത്ത് ജയന്റെ വീടിന് ഭീഷണി ഉയർത്തുന്നുണ്ട്. ഇവിടെ
സംരക്ഷണ ഭിത്തി നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഏറെ നാളായി
ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് എസ്ടി കമ്മിഷന് പരാതി നൽകിയിരുന്നു. കമ്മിഷൻ സംരക്ഷണ ഭിത്തി നിർമിക്കാൻ നിർദേശിച്ചിരുന്നെങ്കിലും തുടർ
നടപടികൾ ഉണ്ടായില്ല. കാലവർഷം തുടങ്ങും മുൻപ് ഇക്കാര്യത്തിൽ അടിയന്തര
നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജയൻ നഗരസഭാ അധികൃതർക്ക് നിവേദനം
നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *