May 14, 2026

Monday kitchen: ഇന്നത്തെ ഇഫ്താര്‍ വിഭവം; മീന്‍ പത്തിരി

0
IMG-20210426-WA0019.jpg
By ന്യൂസ് വയനാട് ബ്യൂറോ
Monday kitchen
ഇന്നത്തെ ഇഫ്താര്‍ വിഭവം
മീന്‍ പത്തിരി
തയ്യാറാക്കിയത്
ബുഷ്‌റ അഷ്‌റഫ്
പാറക്കല്‍, മുട്ടില്‍
ആവശ്യമായ ചേരുവകള്‍
സവാള – 3 എണ്ണം
വെളിച്ചെണ്ണ -3 ടീസ്പൂണ്‍
തേങ്ങ ചിരകിയത്- 1/3 കപ്പ്
പച്ചമുളക് – 3 എണ്ണം
മീന്‍ – 250 ഗ്രാം
മുളക്‌പൊടി -1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1/3 ടീസ്പൂണ്‍
കുരുമുളക്‌പൊടി -1/2 ടീസ്പൂണ്‍
ഗരം മസാല -1/3 ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി – ആവശ്യത്തിന്
പച്ചരി -1/2 കിലോ
കറിവേപ്പില, മല്ലിയില -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് പച്ചമണം മാറുന്നത് വരെ ഇളക്കുക. ശേഷം പച്ചമുളക്, കറിവേപ്പില ഇട്ട് യോജിപ്പിച്ച ശേഷം തേങ്ങ ചിരകിയത് അല്പം മുളക്‌പൊടി ചേര്‍ത്ത് അരച്ചത് ഇളക്കി ചേര്‍ക്കുക. അതിന് ശേഷം മുളക്‌പൊടിയും മഞ്ഞള്‍പൊടിയുമിട്ട് വേവിച്ചു വെച്ച മീന്‍ (മുള്ളു കളഞ്ഞത്) പൊടിച്ചിട്ടു കൊടുക്കുക. ഗരംമസാല, കുരുമുളക്‌പൊടി, മല്ലിച്ചപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് മാറ്റി വെക്കുക. ഒരു സ്റ്റീമറില്‍ വെളിച്ചെണ്ണ പുരട്ടി അരച്ച അരിമാവ് ഒഴിക്കുക. തയ്യാറാക്കി വെച്ച മസാല ഇതില്‍ ഇട്ട് കൊടുക്കുക. അടച്ച് വെച്ച് ഒരു ലെയര്‍ വെന്ത് കഴിയുമ്പോള്‍ അടുത്ത ലെയര്‍ ഒഴിക്കുക. മീന്‍ പത്തിരി തയ്യാര്‍
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *