August 3, 2026

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വയനാട് ജില്ലയിൽ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കും

മാനന്തവാടി: കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി അറിയിച്ചു. ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം കൊടുക്കുന്നത് ഒഴിവാക്കി പാർസൽ നൽകുക. ഒരു ടേബിളിൽ രണ്ട് കസേരമാത്രമാക്കി ക്രമീകരിക്കുക. ആളുകൾ കുട്ടംകുടുന്നത് ഒഴിവാക്കുക. ജില്ലാ ഭരണകൂടത്തിൻ്റെ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് മാത്രം പ്രവർത്തനം നടത്തുക. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും കെ.എച്ച്.ആർ.എ ജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു. ജില്ലാ പ്രസിഡൻ്റ് അനീഷ് ബി.നായർ അധ്യക്ഷത വഹിച്ചു. സാജൻ പൊരുന്നിക്കൽ, സംസ്ഥന സെക്രട്ടറി പി.ആർ ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറി അസ്ലംബാവ, ട്രഷറർ ബിജു മന്ന, ജോയിൻ്റ് സെക്രട്ടറി ഗഫൂർ സാഗർ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *