April 18, 2024

പനമരം ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകൾ അടച്ചു

0
Img 20210429 Wa0003.jpg
പനമരം ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകൾ അടച്ചു

കോവിഡ് 19 രണ്ടാം തരംഗത്തിൻ്റെ വ്യാപനം പനമരം പഞ്ചായത്തിലും രൂക്ഷമായതിൻ്റെ അടിസ്ഥാനത്തിൽ വ്യാപനം തടയുന്നതിനായി പോസിറ്റീവ് കേസുകൾ കൂടുതലുള്ള വാർഡുകൾ കണ്ടെയിൻമെൻ്റ് സോണുകളാക്കുകയും അനൗൺസ്മെൻ്റ് നടത്തി ബോധവത്ക്കരിക്കുകയും വാഹന ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. കണ്ടെയിൻമെൻ്റ് സോണുകൾ ഉള്ള പ്രദേശങ്ങൾ അടച്ചു കൊണ്ട് ക്വാറൻ്റയിനിൽ കഴിയുന്നവർക്ക് അടിയന്തിര സഹായവും ഭക്ഷണവും അത്യാവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി RRT അംഗങ്ങളേയും വളണ്ടിയർമാരേയും ഏർപ്പെടുത്തി കൊണ്ട് അവരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കാൻ പഞ്ചായത്ത് സംവിധാനം ഒരുക്കിയിട്ടുണ്ട്.പൊതുജനങ്ങൾക്ക് അത്യാവശ്യ ഘട്ടത്തിൽ ബന്ധപ്പെടുന്നതിന് പനമരം ഗ്രാമ പഞ്ചായത്ത് പ്രത്യേകം കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പർ 04935 220772, 9400489534 .ചെറിയ ,ചെറിയ പ്രയാസങ്ങൾ സഹിച്ച് വലിയ ഈ വിപത്തിനെ നേരിടാൻ പൊതുജങ്ങൾ ഒറ്റക്കെട്ടായി സഹകരിക്കണമെന്ന് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം. ആസ്യടീച്ചർ, വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായിൽ 

ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ K. T. സുബൈർ എന്നിവർ അഭ്യർത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *