പുത്തൻ പാത…. അബ്ദുവിന്റെ ‘മടക്കയാത്ര’ എന്ന കവിത വായിക്കാം


Ad
പുത്തൻ പാത….
നടവയൽ സി എം കോളജ് ഡിഗ്രി വിദ്യാർത്ഥി അബ്ദുവിന്റെ 'മടക്കയാത്ര' എന്ന കവിത വായിക്കാം

ഇടനെഞ്ചിൽ നിന്നും കനലുപോൽ എരിയുന്ന

മരണ വേദനയിൽ പൂണ്ടു
ഞാൻ കിടന്നു
ജീവിത പാതയിൽ ശിഷ്ട്ട നിമിഷങ്ങൾ മാത്രം  
ബാക്കിയാണെന്നന്നെനിക്കു തോന്നി
ഇടവമാസക്കാറ്റ് വീശിയനേരം
നിൻ ഓർമകൾ ഇന്നെന്റെ അരികെ വന്നു
നീരറ്റു വറ്റി വരണ്ടൊരെൻ കണ്ഠത്തിൽ നി എന്ന പുഷ്പ്പം തളിർത്തു നിൽപ്പു
അവസാന കാഴ്ചയ്ക്കായ് എന്മനം വിതുമ്പുബോൾ
തിരയുന്നെൻ നേത്രങ്ങൾ നിന്നെ മാത്രം
അധരം വിതുമ്പാതെ മിഴികൾ തുളുമ്പാതെ ഇന്നു നീ എൻചാരെ നിന്നുവെന്നാൽ
ഒരു തുള്ളി ജീവന്റെ കണിക എൻ ദേഹത്തു
ബാക്കിയാകീടുവാൻ
യാചിക്കുമിന്നുഞാൻ
അമൃതമായി പൊഴിയുന്ന നിൻ വാകു കേൾകാനും
കടലോള ഓർമകൾ ഓർത്തു രസിക്കാനും
ആകാശ ഗോപുര വൃന്ദവനത്തിൽ
നിന്നെയും ഓർത്തുഞാൻ കാത്തുനിൽകാം
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *