September 8, 2024

തെരുവ് വിളക്കുകൾ അടിയന്തിരമായി നന്നാക്കണം: യൂത്ത് ലീഗ്

0
Img 20211201 094757.jpg
പേരിയ: വില്ലേജ് ഓഫീസ് മുതൽ പേരിയ 35 വരെയുള്ള തെരുവ് വിളക്കുകൾ പണി മുടക്കിയിട്ട് മാസങ്ങളായി.പുതിയത് സ്ഥാപിച്ചിട്ട് ഒരു വർഷം തികയുന്നതിനു മുമ്പേ തകരാറിലായി. തെരുവ്‌നായ ശല്യവും,കാട്ടു പന്നിയുടെ ശല്യവും,ഇഴ ജന്തുക്കളും ഈ ഭാഗങ്ങളിലുണ്ട് .പല തവണ അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.ഇലട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ പല ലൈറ്റുകളും അഴിച്ചുമാറ്റിയിട്ട് പുനഃസ്ഥാപിച്ചിട്ടുമില്ല.വേണ്ട നടപടികൾ എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പേരിയ ശാഖ യൂത്ത് ലീഗ് അറിയിച്ചു.നിയാസ് , റാഷിദ് അമ്പിലാതി, ഷറഫുദ്ദീൻ വൈശ്യമ്പത് ,സലീം കുനിമൽ, സൽമാൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *