April 20, 2024

കോവിഡ് മരണം ധനസഹായത്തിന് അപേക്ഷിക്കാം

0
Img 20211201 095757.jpg

 കൽപ്പറ്റ: കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുളള ധനസഹായമായ അമ്പതിനായിരം രൂപ അനുവദിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അപേക്ഷിക്കാം. www.covid19.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന രേഖകള്‍, ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കണമെന്ന് ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. കോവിഡ് ബാധിച്ച് മരണപ്പെട്ടത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവിനും ഭര്‍ത്താവാണെങ്കില്‍ ഭാര്യയ്ക്കും ആശ്രിതരായ മാതാപിതാക്കളുണ്ടെങ്കില്‍ അവര്‍ക്കും തുല്യമായി ധനസഹായം അനുവദിക്കും. കുടുംബത്തിലെ മാതാപിതാക്കള്‍ രണ്ട് പേരും മരണപ്പെട്ടാല്‍ മക്കള്‍ക്ക് തുല്യമായി വീതിച്ച് നല്‍കും. ആശ്രിതരായ മാതാപിതാക്കളുണ്ടെങ്കില്‍ അവര്‍ക്കും തുല്യമായി ധനസഹായം അനുവദിക്കും. കോവിഡ് ബാധിച്ച് മരിച്ച വ്യക്തി വിവാഹം കഴിച്ചിട്ടില്ലെങ്കിലോ വിവാഹം കഴിച്ചവരാണെങ്കില്‍ ഭാര്യ/ ഭര്‍ത്താവ്/ മക്കള്‍ ജീവിച്ചിരിപ്പില്ലെങ്കിലോ മരിച്ച വ്യക്തിയുടെ മാതാപിതാക്കള്‍ക്ക് തുല്യമായി വീതിച്ച് നല്‍കും. കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മാതാപിതാക്കളും ഭാര്യയും ഭര്‍ത്താവും മക്കളും ജീവിച്ചിരിപ്പില്ലെങ്കില്‍ മരിച്ച വ്യക്തിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ക്ക് ധനസഹായം തുല്യമായി വീതിച്ച് നല്‍കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *