April 27, 2026

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ഡിസംബര്‍ ഐക്യദാർഡ്യ ധർണ്ണ നടത്തി

0
IMG_20211207_192141.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കൽപ്പറ്റ:പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ വല്‍ക്കരിക്കാനുള്ള ബില്‍ പാര്‍ലിമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെ യും ഐക്യ വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ കല്പറ്റ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഓവര്‍സീസ്  ബാങ്കും ഉടനെ വില്‍പ്പനയ്ക്ക് വെക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ബാങ്ക് സ്വകാര്യവല്‍ക്കരിക്കാനുള്ള ബില്‍ പിന്‍വലിക്കുക
പൊതു മേഖലാ ബാങ്കുകളെ സംരക്ഷിക്കുക. ജനകീയ ബാങ്ക് നിലനിര്‍ത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്തുന്നത്. ജില്ലയില്‍ നടന്ന ധര്‍ണ്ണ യു എഫ് ബി യു ജില്ലാ സെക്രട്ടറി പി.ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. എ കെ ബി എഫ് ജില്ലാ ചെയര്‍മാന്‍ ടി.വി മുരളി അദ്ധ്യക്ഷത വഹിച്ചു. എ ഐ ബി ഒ സി ജില്ലാ പ്രസിഡന്റ് ശ്രീമതി അശ്വതി കെ.ജി. എന്‍ സി ബി ഇ ജില്ലാ സെക്രട്ടറി സുമോദ് എം.കെ, . പി.ജെ ജോയി തുടങ്ങി യവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *