April 25, 2026

ജല ഗുണനിലവാര ലാബ്: താല്‍പ്പര്യ പത്രം ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
  

 
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ ഒ.ആര്‍.കേളു എം.എല്‍.എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ഹരിത കേരള മിഷന്‍ മുഖേന നടപ്പാക്കുന്ന ജല ഗുണനിലവാര ലാബ് സ്ഥാപിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ ഡിസംബര്‍ 27 ന് വൈകീട്ട് 3 വരെ താല്‍പ്പര്യ പത്രം സ്വീകരിക്കും. അന്നേ ദിവസം നാലിന് തുറക്കും. താല്‍പ്പര്യ പത്രത്തോടൊപ്പം ഏജന്‍സിക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ച അക്രഡിറ്റേഷന്‍ ഉത്തരവ് പകര്‍പ്പ് ഉള്ളടക്കം ചെയ്യണം. താല്‍പ്പര്യ പത്രത്തിന്റെ മാതൃക സിവില്‍ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936 202593
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *