May 8, 2024

വയനാടിൻ്റെ സമഗ്രമായ വികസനം പ്രാപ്തമാക്കാൻ പദ്ധതി തയ്യാറാക്കും — പി. ഗഗാറിൻ

0
Img 20211217 065414.jpg
വൈത്തിരി.
വയനാടിൻ്റെ സമഗ്രമായ 
പദ്ധതി പ്രാപ്തമാക്കാൻ നടപടികൾ ഉണ്ടാകുമെന്ന് 
നിയുക്ത സി.പി. എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ 
പറഞ്ഞു.ജില്ലയുടെ വികസന പ്രവർത്തനങ്ങളും പാർട്ടി പ്രവർത്തനങ്ങളും സമ്മേളനത്തിൽ വിശദമായ ചർച്ചകൾ നടന്നു.
പിണറായി സർക്കാരിൻ്റെ വിവിധ വികസന പദ്ധതികൾ ജില്ലയിൽ ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്. 
7000 കോടി രൂപയുടെ വയനാട് പാക്കേജ് അടുത്ത വർഷം നടപ്പിലാക്കുമ്പോൾ ,
ജില്ലയുടെ സമഗ്ര വികസനം സാധ്യമാകും.
കാർഷീക മേഖലക്കും ടൂറിസവുമായ ചേർന്ന പദ്ധതികൾ കർഷകർക്ക് ,
വരുമാനവം തൊഴിൽ അവസരങ്ങളും കൂടുതൽ
ഉണ്ടാകും. വന്യമൃഗ ഭീഷണി
ശാസ്ത്രീയമായി തടയാൻ ഉള്ള പദ്ധതികൾ ഉണ്ടാകും .ആദിവാസി പിന്നോക്ക വിഭാഗക്കാരുടെ
സമഗ്ര ക്ഷേമം ഉറപ്പാക്കി ജീവിത നിലവാരം ഉറപ്പ് വരുത്തും. ഇവ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തും.കേന്ദ്ര സർക്കാർ ഇടപടേണ്ട വിഷയങ്ങൾക്കായി ശക്തമായ പ്രക്ഷോഭ പരിപാടികളും പാർട്ടിയുടെ നേതൃത്വത്തിൽ ഉണ്ടാകുമെന്നും പി. ഗഗാറിൻ വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *