കരുതാം കൗമാരം ബോധവത്കരണ ക്ലാസ്സ് നടത്തി.

പുൽപ്പള്ളി .
കരുതാം കൗമാരം
പദ്ധതിയുടെ ഭാഗമായി പുൽപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിജയ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് മോട്ടിവേഷൻ, ഗൈഡൻസ് ക്ലാസ്സ് നടന്നു.
കൗമാരക്കാരിൽ സ്വയം കൊഴിഞ്ഞു പോകൽ പ്രക്രിയ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, സോഷ്യൽ മീഡിയയുടെ ദുര്യുപയോഗം, സമൂഹവും കുടുംബവും – ബാല്യകൗമാരങ്ങൾക്ക് കൊടുക്കേണ്ട മനോബലവും, പിന്തുണയും, അംഗീകാരവും നൽകുന്നതിനായി ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നത്.
ക്ലാസ്സുകളുടെ മുന്നോടിയായി കൗൺസിലിംഗ്, മനശാസ്ത്രപരമായ സമീപനം ആവശ്യമുള്ളവർക്ക് – (മാതാപിതാക്കൾക്കും, കൗമാരക്കാരായ കുട്ടികൾക്കും ) അത്തരത്തിലുള്ള പ്രവർത്തനങ്ങളും നടത്തി പോരുന്നു.
ക്ലാസ്സുകൾക്ക് കെ.വൈ.സി മോട്ടിവേറ്റർ ഷിബു കുറുമ്പേമഠം( മണ്ണ് എൻ.ജി.ഒ പ്രൊജക്ട് ) ലിയോ ജോണി ( എയിംസ് അക്കാദമി പുൽപ്പള്ളി ) , സൈക്കോളജിസ്റ് രാജേഷ്, പീറ്റർ ഒഴാങ്കൽ( അധ്യാപകൻ & കേരള ശാസ്ത്രസാഹിത്യപരിഷത്ത് സെക്രട്ടറി ), കെ.വൈ.സി വാർഡ് കോഡിനേറ്റർ ദീപാ ഷാജി എന്നിവരും നേതൃത്വം നൽകി.



Leave a Reply