April 25, 2026

ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 5.94

0
IMG_20211217_171428.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ്

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 5.94

വയനാട് ജില്ലയില്‍ ഇന്ന് (17.12.21) 90 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 103 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.94 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134493 ആയി. 132636 പേര്‍ രോഗമുക്തരായി. നിലവില്‍ 1103 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1039 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1113 പേര്‍ ഉള്‍പ്പെടെ ആകെ 10143 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 634 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവര്‍

കല്‍പ്പറ്റ 13 , പുല്‍പ്പള്ളി 8 , മേപ്പാടി , തവിഞ്ഞാല്‍ 7 വീതം , നെന്മേനി 6 , കണിയാമ്പറ്റ , കോട്ടത്തറ , ബത്തേരി 5 വീതം , മീനങ്ങാടി , മുള്ളന്‍കൊല്ലി 4 വീതം , മാനന്തവാടി ,  മുട്ടില്‍ , പനമരം , തൊണ്ടര്‍നാട് , വൈത്തിരി 3 വീതം  , എടവക , പടിഞ്ഞാറത്തറ ,  പൂതാടി 2 വീതം , അമ്പലവയല്‍ , പൊഴുതന ,  തരിയോട് , തിരുനെല്ലി , വെള്ളമുണ്ട   ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *