May 9, 2024

വിദ്യാഭ്യാസ വകുപ്പിൽ മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങൾ തുടർക്കഥയാകുന്നു: കേരള എൻ.ജി.ഒ അസോസിയേഷൻ

0
Img 20211217 Wa0165.jpg
കൽപ്പറ്റ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങൾ തുടർക്കഥയാകുന്നുവെന്ന് ആരോപിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും വിശദീകരണ യോഗവും നടത്തി. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായ പി.ടി.എസ്, എഫ്.ടി.എസ് ഒഴിവുകൾ നികത്താതെ പത്ത് മാസക്കാലമായി ഒഴിച്ചിട്ടിരിക്കുകയാണ്, ഓഫീസ് അറ്റൻ്റർമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് മേലോഫിസിൽ നിന്നും നൽകിയ സർക്കുലർ ജില്ലയിലെ സ്കൂളുകളുൾപ്പെടെ കീഴ് ഓഫീസുകളിലേക്ക് നൽകാതെ സ്വന്തക്കാരെ തരം പോലെ സ്ഥലം മാറ്റം നൽകി പ്രതിഷ്ഠിക്കുന്നു, കോടതി സ്റ്റേ ഉത്തരവ് നിലനിൽക്കുമ്പോൾ പിൻ തിയതി വച്ച് ഉത്തരവിറക്കുന്നു, കള്ള പരാതികൾ കെട്ടിച്ചമച്ച് വകുപ്പുതല നടപടികൾക്ക് വിധേയരാക്കുക തുടങ്ങിയ അന്യായമായ ഉത്തരവുകൾ ഇറക്കുന്ന സെക്ഷൻ ക്ലർക്കിൻ്റെയും അതിന് സമ്മതം മൂളുന്ന അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റിൻ്റെയും നടപടികളിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
ജില്ലാ ട്രഷറർ കെ.ടി ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ ഷിബു, സംസ്ഥാന കമ്മിറ്റിയംഗം ഇ.എസ്.ബെന്നി, ജില്ലാ ജോയൻ്റ് സെക്രട്ടറി സി.കെ ജിതേഷ്, സി.ജി.ഷിബു, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, എൻ.വി.അഗസ്റ്റിൻ, സി.ആർ അഭിജിത്ത്, എം.നസീമ തുടങ്ങിയവർ സംസാരിച്ചു. ഇ.വി.ജയൻ, വി.ജി.ജഗദൻ, കെ.പി.പ്രതീപ, കെ.സി.ജിനി, ശരത് ശശിധരൻ, ബിജു ജോസഫ്, ഡേവിസ് ജോൺ, എസ് ബിനുരാജ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *