September 2, 2026

മിന്നാമിനുങ്ങ്: വനിതാ ചിത്ര പ്രദർശനം

0
IMG_20211219_191623.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരളാ ലളിത കലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രഗത്ഭരായ വനിതാ കലാ പ്രവർത്തകരുടെ ചിത്ര പ്രദർശനം മാനന്തവാടി അക്കാദമി ആർട് ഗ്യാലറിയിൽ 2021 ഡിസംബർ 20 ന് തിങ്കളാഴ്ച വൈകീട്ട് 4.30 ന് പ്രശസ്ത എഴുത്തുകാരിയായ പി.ജി. ലത ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അക്കാദമി ചെയർമാൻ  നേമം പുഷ്പരാജ്, യുവ കവി ആതിര വെള്ളമുണ്ട, ക്രിക്കറ്റ് താരം സജിന സജീവൻ എന്നിവരുടെയും
ദൃശ്യകലാ പ്രവർത്തകരുടെയും സാന്നിദ്ധ്യമുണ്ടാകും.
തുടർന്ന് പ്രശസ്ത ഫോട്ടോഗ്രാഫർ ബാലൻ മാധവന്റെ ദൃശ്യ പ്രഭാഷണം
ഉണ്ടായിരിക്കുന്നതാണ്.
കേരള സർക്കാരിന്റെ സ്ത്രീ സമത്വത്തിനായുള്ള സാംസ്കാരിക മുന്നേറ്റം
സമം എന്ന പദ്ധതിയുടെ കൂടി ഭാഗമായി നടത്തുന്ന ഈ പ്രദർശനം 2021 ഡിസംബർ 31 വരെ തുടരും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *