April 26, 2026

പ്രവാസി സേവാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

0
IMG_20211221_152404.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: സുൽത്താൻ ബത്തേരി ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രവാസി സേവാ കേന്ദ്രയുടെ ഉദ്‌ഘാടനം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ നിർവഹിച്ചു. പ്രവാസി സൊസൈറ്റി പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. അമ്പലവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ പ്രവാസി ക്ഷേമനിധി അപേക്ഷ സ്വീകരിച്ചു. സുൽത്താൻ ബത്തേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി വി രാജൻ നോർക്ക ഐ ഡി കാർഡ് വിതരണം ചെയ്തു. കേരള പ്രവാസീസ് ലിമിറ്റഡ് ഡയറക്ടർ എം സി അബു സേവനങ്ങൾ സംബന്ധിച്ച വിശദീകരണം ചെയ്തു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ, കേരള പ്രവാസി സംഘം ജില്ലാ രക്ഷാധികാരി മുഹമ്മദ് സുനിത്ത്, അമ്പലവയൽ വ്യാപാരി വ്യവസായി സഹകരണ സംഘം പ്രസിഡന്റ് ഓ വി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. പ്രവാസി സൊസൈറ്റി സെക്രട്ടറി സരുൺ മാണി സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീജിഷ് സി കെ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *