സാക്ഷരതാ മിഷൻ “പഠ്ന ലിഖ്ന അഭിയാൻ ” സംഘാടക സമിതി രൂപീകരണവും, വളണ്ടിയർ പരിശീലനവും നടത്തി
മാനന്തവാടി: സാക്ഷരതാ മിഷൻ മാനന്തവാടി നഗരസഭയിൽ കേന്ദ്ര സർക്കാർ പദ്ധതിയായ പഠ്ന ലിഖ്ന അഭിയാൻ സംഘാടക സമിതി രൂപീകരണം നടത്തി.സർവ്വെ വളണ്ടിയർ പരിശീലനം നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്യ്തു. സാക്ഷരത മിഷൻ അസിസ്റ്റൻ്റ് ഡയറക്ടർ സന്ദീപ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സിന്ധു സെബാസ്റ്റ്യൻ, പി.വി. ജോർജ്ജ്, നഗരസഭ സാക്ഷരത പ്രേരക് ക്ലാരമ്മ, നോഡൽ പ്രേരക് മുരളീധരൻ, സാക്ഷരതാ ആദിവാസി നഗരസഭ കോഓഡിനേറ്റർ ഗ്രേയ്സി ജോർജ്ജ്, വി.ആർ.പ്രവീജ്, വിപിൻ വേണുഗോപൽ ലേഖ രാജീവൻ, ആലീസ്, റ്റിജി ജോൺസൺ എന്നിവർ സംസാരിച്ചു.





Leave a Reply