മുസ്ലിം ലീഗ് ഓഫീസുകൾ സാധാരണക്കാരടക്കമുള്ളവരുടെ ഒത്തുചേരൽ കേന്ദ്രങ്ങളാക്കും;പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

മാനന്തവാടി: മുസ്ലിം ലീഗ് ഓഫീസുകൾ സാധാരണക്കാരടക്കമുള്ളവരുടെ ഒത്തുചേരൽ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന്പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും, പാലിയേറ്റീവ്, പ്രവർത്തനത്തിൻ്റെയും കേന്ദ്രമാക്കി മുസ്ലിം ലീഗ് ഓഫീസ്
മാറ്റി കൊണ്ട് എല്ലാ വരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള വേദിയാക്കി മാറ്റണം.
രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം തന്നെ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും നാം എനിയും ഏറെ മുന്നേറേണ്ടതുണ്ടെന്നും തങ്ങൾ പറഞ്ഞു.
വെള്ളമുണ്ട മുസ്ലിം ലീഗ് ഓഫീസ് ഉൽഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു തങ്ങൾ.
വെള്ളമുണ്ട ബാലുശ്ശേരി അബ്ദുള്ള നഗറിൽ നടന്നപൊതുസമ്മേളനത്തിൽ വി.എസ്.ഹാഷിം കോയ തങ്ങൾ, അദ്ധ്യക്ഷത വഹിച്ചു.
പി.വി.മനാഫ് അരീക്കോട്, കെ.കെ.അഹമ്മദ് ഹാജി, പി.ഇസ്മായിൽ,
പി.കെ.അസ്മത്ത്, അഹമ്മദ് മാസ്റ്റർ, കെ.സി.അസീസ്, സി.പി.മൊയ്തു ഹാജി, പി.കെ.സലാം, എകരത്ത് മൊയ്തു ഹാജി,
ഉവൈസ് എടവെട്ടൻ, സഫ് വാൻ കിണറ്റിങ്കൽ, നാസർ തരുവണ ,
സലീം കേളോത്ത്, കെ.സി.അബ്ദുള്ള, ഹാരിസ് കാട്ടിക്കുളം, ശിഹാബ് മലബാർ, സി.സി.ഉമ്മർ, ബഷീർ പടയൻ, വി.കെ.ഫൈസൽ.
ഉനൈസ് തോക്കൻ,എന്നിവർ സംബന്ധിച്ചു.വെട്ടൻ ഇബ്രാഹിം സ്വാഗതം പറഞ്ഞു.
കല്ലാച്ചി കുഞ്ഞബ്ദുള്ള ഹാജി പതാക ഉയർത്തി.
വെട്ടൻ അമ്മദ് നഗറിൽ വെച്ച് നടത്തപ്പെട്ട കുടുംബ സംഗമം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
സ്ത്രീ ശാക്തീകരണം എന്ന വിഷയം അഡ്വ.ഫാത്തിമ തഹ് ലിയയും, മുസ്ലിം ലീഗ് നാൾവഴികളിലൂടെ എന്ന വിഷയം ഹസീം ചെമ്പ്രയും അവതരിപ്പിച്ചു.കെ.കെ.സി.മൈമൂന, ആ ത്തിക്കാ ബായി, അഷ്ക്കർ പടയൻ ,റഷീദ് മൗലവി, എന്നിവർ സംബന്ധിച്ചു.മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകരെ ആദരിച്ചു.



Leave a Reply